Skip to main content

Posts

Showing posts from August, 2012

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!

പരീക്ഷാക്കാലം

ഒരു തവണ പഠിച്ചു ജനല്‍ വഴിയെ പോകുന്നയാളുടെ കയ്യിലെ പൊതിയുടെ വലുപ്പത്തെ ചെരുപ്പിന്റെ ചെരിവിലെ കോണിനെ, നീളന്‍ കയ്യിന്റെ ആട്ടുന്ന ശേലിനെ മഷി തുപ്പും നോട്ടത്തെ എല്ലാം കണ്ടറിഞ്ഞു വരുമ്പോഴേക്കും അടുപ്പത്തെ പാല് തിളച്ചു വീഴാന്‍ പാകമെന്നോണം കണ്ണ് തിളച്ചു മറിയാന്‍ തുടങ്ങുന്നു. തിളച്ചു കണ്ണീരു വറ്റും നേരം പേനകൊണ്ട് വീണ്ടും കോറിയിടും. അക്ഷരങ്ങള്‍ക്ക് മേലെ വേണ്ടും അതെ അക്ഷരങ്ങള്‍ പക്ഷേ ചെരിവും,വളവും, മാറി ആകെ ചെളി പുതഞ്ഞ മട്ടില്‍ വെള്ളമില്ലാതെ കഴുകാത്ത മനസ്സുമായി, ഹാളില്‍! കയറി ഇറങ്ങും നേരവും ജനല്‍ പാളികള്‍ക്കിടയില്‍ നോട്ടവും, ആട്ടവും, ശൈലിയും, മാറ്റി മറ്റൊരാള്‍! വീണ്ടും പഠിച്ചു തുടങ്ങി മനസ്സ് മായ്ക്കതിരിക്കട്ടെ! കണ്ണീര്‍ കഴുകാതിരിക്കട്ടെ! കോറി നീറി പ്പുകഞ്ഞിടിലും, മറക്കാതിരിക്കുമല്ലോ മാര്‍ക്ക് അകലതിരിക്കുമല്ലോ! !!!