Skip to main content

Posts

Showing posts from 2012

വെറും പൊഹ!

കണ്ണാടിയിലെ എന്റെ മുഖം മറ്റുള്ളവര്‍ക്ക് മുന്നില്‍ ഉള്ളു കീറിക്കാട്ടി എന്നോ? ഹാ,എന്തായാലും വേണ്ടുല്ല തികച്ചും അപ്രസക്തം ആയ ഒരു കുറ്റ സമ്മതത്തിനു വഴങ്ങാന്‍ നിബന്ധിച്ചില്ലല്ലൊ! എന്നോര്‍ത്ത് സമാധാനിക്കാം, അവര്‍ക്കായി കൈകൊട്ടം.... ജീവിതം എത്രയോ വിരസം, ഈ കാലയളവ്‌ എത്രയോ നിശ്ച്ചലം, മിണ്ടിയാലും പറഞ്ഞാലും അതങ്ങനെ, വ്യാഘ്യനിക്കുന്നവര്‍ ഇല്ലായിരുന്നെങ്കില്‍ !!! എന്നോര്‍ത്ത് എതിര്‍ത്ത് പോയവരെ നമിക്കാം... ചിലപ്പോള്‍ എതിര്‍ക്കേണ്ടി വരുന്നവര്‍ ഇല്ലായിരുന്നു എങ്കില്‍, ചിലപ്പോള്‍ അനുകൂലിക്കുന്നവര്‍ ഇല്ലായിരുന്നു എങ്കില്‍, ഹാ , എല്ലാം ഒരു തരത്തില്‍ കൊള്ളാകയും കൊള്ളാതിരിക്കുകയും ചെയ്തില്ല എങ്കില്‍!!! ജീവിതം വെറും പൊഹ ആയിപ്പോയേനെ... വെറും പൊഹ...

അലമ്പ് കാണിച്ചത്‌

തണുത്ത ചായയിലെ , മരച്ച മനസ്സുകള്‍ , വിറച്ച കയ്യിലായിട്ടും തുളുമ്പി വീഴാഞ്ഞതു, എന്ത് കൊണ്ടാണ്? അലമ്പ് കാണിച്ചത്‌,  ചായക്കോപ്പയോ, പണ്ടേ വിറങ്ങലിച്ചു , പെട്ടന്ന് വിറ  നിര്‍ത്തിയ കയ്യോ ?

കണക്കു തെറ്റിച്ച മനസ്സേ!

പണ്ട് കൂട്ടിക്കുറച്ച കടലാസ്സു കഷ്ണത്തില്‍ ഹരണ ഫലം തിന്ന ഉത്തരങ്ങള്‍. ശിഷ്ട്ടം  കൂട്ടാന്‍  മറന്നു ഫലത്തെ , ചുവന്ന വര തിന്ന നാളുകള്‍. അര മാര്‍ക്കിനായി ടീച്ചറിന്റെ വാലില്‍ തുങ്ങിയ ദിനങ്ങള്‍!! ഇന്ന് തൊട്ടു കൂട്ടുന്ന ഡിജിറ്റല്‍    മാനങ്ങള്‍ ! ശിഷ്ട്ടവും മിച്ചവും ബാക്കി വെക്കാതെ ഉത്തരം നല്‍കി ചുവന്ന മഷിക്ക് തിന്നാന്‍ തെറ്റ് അവശേഷിപ്പിക്കാതിരിക്കവേ  വിശന്നു മരിക്കുന്നത് മനസ്സോ മനക്കണക്കോ ???

എന്തെ?

അവളുടെ മുറ്റത്തെ നാല് മണി പൂക്കളില്‍, ചിത്രശലഭങ്ങള്‍ എത്താതെയിരിക്കുവാന്‍ , അവയെല്ലാം വേരോടെ പിഴുതു എന്റെ മനസ്സ് മുഴുവനും തേന്‍ നിറച്ചിരുന്നിട്ടും അവരെല്ലാം അങ്ങേപ്പറമ്പില്‍ അലഞ്ഞു തിരിയുന്നത് എന്തിനാണ്????

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!

പരീക്ഷാക്കാലം

ഒരു തവണ പഠിച്ചു ജനല്‍ വഴിയെ പോകുന്നയാളുടെ കയ്യിലെ പൊതിയുടെ വലുപ്പത്തെ ചെരുപ്പിന്റെ ചെരിവിലെ കോണിനെ, നീളന്‍ കയ്യിന്റെ ആട്ടുന്ന ശേലിനെ മഷി തുപ്പും നോട്ടത്തെ എല്ലാം കണ്ടറിഞ്ഞു വരുമ്പോഴേക്കും അടുപ്പത്തെ പാല് തിളച്ചു വീഴാന്‍ പാകമെന്നോണം കണ്ണ് തിളച്ചു മറിയാന്‍ തുടങ്ങുന്നു. തിളച്ചു കണ്ണീരു വറ്റും നേരം പേനകൊണ്ട് വീണ്ടും കോറിയിടും. അക്ഷരങ്ങള്‍ക്ക് മേലെ വേണ്ടും അതെ അക്ഷരങ്ങള്‍ പക്ഷേ ചെരിവും,വളവും, മാറി ആകെ ചെളി പുതഞ്ഞ മട്ടില്‍ വെള്ളമില്ലാതെ കഴുകാത്ത മനസ്സുമായി, ഹാളില്‍! കയറി ഇറങ്ങും നേരവും ജനല്‍ പാളികള്‍ക്കിടയില്‍ നോട്ടവും, ആട്ടവും, ശൈലിയും, മാറ്റി മറ്റൊരാള്‍! വീണ്ടും പഠിച്ചു തുടങ്ങി മനസ്സ് മായ്ക്കതിരിക്കട്ടെ! കണ്ണീര്‍ കഴുകാതിരിക്കട്ടെ! കോറി നീറി പ്പുകഞ്ഞിടിലും, മറക്കാതിരിക്കുമല്ലോ മാര്‍ക്ക് അകലതിരിക്കുമല്ലോ! !!!

പുഴയൊഴുകിയ വഴി

  കണ്ണ് കണ്ണീരിന്റെ തറവാടാണ് . തറവാട്ടില്‍പ്പോയി തിരികെ വരുമ്പോള്‍  കണ്ണീരും കരയാറുണ്ടത്രേ ! പക്ഷേ , കണ്ണീരിന്റെ ഉള്‍ക്കണ്ണീര്‍  കണ്ണ് മാത്രം കാണും . കണ്ണീരിനു മാത്രം ഗേറ്റ് തുറക്കുന്ന കണ്ണില്‍, അന്യര്‍ക്ക് പ്രവേശനമില്ലെന്നറിയാത്തവര്‍ വരാറുണ്ട് , വന്നു കയറമ്പോഴേയ്ക്കും തറവാട്ടില്‍ക്കയറിയ ശത്രുവിനെയകറ്റാന്‍  സ്വയം കരഞ്ഞു   കണ്ണീര്‍ വീണ്ടും ... ഇടയ്ക്ക്  കണ്‍ പീലിപ്പടര്‍പ്പിലെ വിശറിക്കൂട്ടം തറവാട്ടില്‍ക്കയറാനൊരു ശ്രമം നടത്താറുണ്ട് . പക്ഷേ കണ്ണീരിന് ഒരവസരം നല്‍കാതെ തോര്‍ത്തുമുണ്ടിന്റെ അറ്റം  കൊണ്ടത്‌  എടുത്തുമാറ്റാനവള്‍ക്കറിയാം . ഇളം കാറ്റില്‍ പറന്നലച്ചുവന്ന ചൊറുപൊടിയ്ക്കാകട്ടെ  ഒരു ചെറിയ അസ്വസ്ഥത മാത്രമെ നല്‍കാനാകൂ ... കണ്ണ് തിരുമ്മിച്ചുമപ്പിച്ചാല്‍ കണ്ണീരിനെ അലാറം വെച്ച് വിളിപ്പിയ്ക്കും പോലെയാണെന്നാണമ്മ പറയുന്നത് . അവന്റെ  പഠനങ്ങള്‍ തെളിയിക്കുന്നത്  കണ്ണിലെ കണ്ണീര്‍ത്തറവാട്ടില്‍  കണ്ണീരൊളിപ്പിച്ച പുഴ  റഡാര്‍ കണ്ടെത്തിയെന്നാണ് ! ഇനി കണ്ണീര് കെട്ടി  ഫാനും ലൈറ്റും കറക്കാമെന്ന് ! അങ്ങനെ  റഡാറ് പറഞ്ഞ തറവാട് പൊളിച്ച്  പുഴകണ്ടെത്താന

ഭയമാണ് !

ഒറ്റയ്ക്കാകുമ്പോള്‍ കറുത്ത മുഖം മൂടിയണിഞ്ഞ് ... തണുത്ത രാത്രികളില്‍ നിശബ്ദമായി കൂകിക്കൊണ്ട് ... പരീക്ഷാത്തലേന്ന് മനസ്സിലാഞ്ഞടിയ്കക്കുന്ന ഇടിവാള്‍ രൂപത്തില്‍ ... പട്ടിക്കൂട്ടം പിറകെ വരുമ്പോള്‍ കാലുകളുടെ ഊന്നുവടി ഒളിപ്പിച്ചുവെച്ചുകൊണ്ട് ... വയറ് കണ്ണിനെ നനച്ച് നിര്‍ത്തുമ്പോള്‍ തുടരെത്തുടരെ ആവര്‍ത്തിയ്ക്കുന്ന വര്‍ണ്ണശബളമായ് സ്വപ്നങ്ങളുടെ രൂപത്തില്‍ ...      എത്തുന്ന നിന്നെ ... “ നിന്നെ മാത്രമാണെനിയ്ക്ക് ഭയം "

കഴിഞ്ഞ കഥ...

ആദ്യം മൂത്ത് പാകമായ് നിന്ന് കൊതിപ്പിച്ചു . മഞ്ഞച്ച കണ്ണുകള്‍ നിന്റെ മേനിയ്ക്ക് വിലപറഞ്ഞു . കിട്ടിയ ഉരുപ്പടിയെ " ഞങ്ങളാവോളം പുകഴ്ത്തി” . ഉരുപ്പടിയിലെ വെള്ള കാണാതെ , ഞങ്ങളെ മണ്ടന്മാരാക്കിയതോര്‍ത്ത്അവര്‍ മടങ്ങി . ലാഭം ! എന്ന വാക്ക് ആര്‍ക്കാണ് കൂടുതല്‍ യോജിയ്ക്കുന്നതെന്നോര്‍ത്ത് തലപുകയാന്‍ നേരം കൊടുത്തില്ല . " തിടുക്കമായിരുന്നു വല്ലാത്ത തിടുക്കം” . പിന്നെ 15 ദിവസത്തിനകം തരാം എന്നയാധാരത്തില്‍ മറ്റൊരാള്‍ക്ക് . അളന്നളന്നയാള്‍ വിലപറഞ്ഞു , മുറിച്ചു നോക്കിയിട്ട് ചൂണ്ടുവിരലും തള്ളവിരലും കൂട്ടി മൂന്നെന്ന് ആംഗ്യം കാട്ടി . " വിലയല്ല ഉഗ്രനെന്നാവണം” . അയാള്‍ വാക്കു പാലിച്ചു . 15 ദിവസത്തിനകം അവള്‍ തിരികെ വന്നു . ആകെ സുന്ദരിയായിരുന്നു . ശരീരത്തിന് നല്ല മിനുമിനുപ്പ് , കാലുകള്‍ നീണ്ടിട്ടാണ് , ആഭരണങ്ങളില്ലെങ്കിലും കുപ്പായം മേല്‍ത്തരമായിരുന്നു . " അന്ന് തുടങ്ങിയ നില്‍പ്പാണ്” ... രാപകലോളം ഉമ്മറത്ത് , അതിഥികളെ കാത്ത് , വിരുന്നിലെ ലഹരി തീരുന്നതുവരെ , ചിലപ്പോള്‍ മയക്കവും അവിടെത്തന്നെ , ഇതെല്ലാം അവള്‍  താങ്ങും , ഒരു നിശ്ചല

കുമിള

യാത്രകളില്‍ പരിചയപ്പെടുന്നവര്‍ , പരിചയം പുതുക്കുന്നവര്‍ , കാലം എക്സ്പയറി ഡേറ്റ് കഴിയ്ക്കുമ്പോള്‍ സൌഹൃദം റിന്യൂ ചെയ്യാനാകാതെ , വീണ്ടും പരിചയപ്പെടുന്നവര്‍ ... ഒടുവിലിതാ ... ഡബിള്‍ബെള്‍ ! വീട്ടിലേയ്ക്കാനയിയ്ക്കുമ്പോള്‍ ... കളിയുടെ രസത്തിലോ , കണ്ണീരിലോ , ഉന്മാദത്തിലോ , സോപ്പുകുമിളകളുണ്ടാക്കിപ്പുറത്തിവിടുന്നവര്‍ ... ഏറെ ദൂരം പോകില്ലെന്നറിഞ്ഞിട്ടും ... ഒന്നുമറിയാതെ വീണ്ടും വീണ്ടും ... വലിച്ചെറിഞ്ഞ മാങ്ങയെ പാടെ മറന്ന പോലെ , അദൃശ്യമായ് ജീവിതങ്ങളെ കൂട്ടിയിണക്കുന്ന കുമിളകളും പൊട്ടിത്തകര്‍ന്നുവെന്നോര്‍ത്ത് , നാം പുതിയ കുമിളകള്‍ പണിതുതീര്‍ക്കുന്നു ... മറന്ന ബന്ധങ്ങള്‍ക്കെല്ലാം പറയാനുള്ളതും ഡബിള്‍ബെല്ലിനപ്പുറത്തെ , ഈ കുമിളകളെക്കുറിച്ചാണ്! കൊടുങ്കാറ്റിനെ എതിരിട്ടും , മഴയെ തോല്‍പ്പിച്ചും , ഇടിയില്‍ ഭയപ്പെടാതെയും , വെയിലില്‍ വെന്ത് പോകാതെയും , നിങ്ങളെയന്ന് കാത്തവനാണെന്നാരോടെങ്കിലും പറയുമെന്നും കാത്ത് കൊതിച്ചിരുന്ന കുമിളകള്‍ ഉറങ്ങിയിട്ടുണ്ടാവും ... ഒരു വിളിയില്‍ ഉണരുവാന്‍ കാത്ത് കാത്ത് ...

നമുക്ക് നഷ്ടമായത്!

മിനുസമാം മണ്ണിന്റെ മാറില്‍ച്ചവിട്ടി , മഷിതീര്‍ന്ന തണ്ടിനെ മാന്തിപ്പറിച്ച് , മണമുള്ള റബറിനാല്‍ മായ്ച്ചു കളഞ്ഞു നീ എന്നിലെ ഇന്നലെ ... വേപ്പിന്റെ കുളിരിനെ വേണ്ടെന്ന വെച്ചിട്ട് , വേലിവളപ്പിലെ ചെമ്പരത്തി വെട്ടി , വേലചെയ്യാതെ വിയര്‍പ്പു വെറുത്തിട്ട് , വന്‍ മതില്‍ കെട്ടി നീ വേര്‍തിരിച്ചില്ലയോ ... പൊതിഞ്ഞുകെട്ടീലയോ വാഴക്കുടയെ നീ , പതുപതുപ്പുള്ളൊരാ പുള്ളിക്കുടയെ മണ്ണിലും വിണ്ണിലും വെയ്ക്കാതെ കാത്തുനീ ഓര്‍മ്മിച്ചിടുന്നില്ലേ ... മിനുസ്സമാം മണ്ണിന്ന് കാല്‍ വഴുതിച്ചതും , മണമുള്ള റബറിന്റെ മനസ്സിലെ മോഹവും , വന്‍മതില്‍ വളമിട്ട , വേര്‍തിരിവിന്‍ മുഖം ... പുത്തന്‍ കുടയിലെ പുതിയതാം പാഴ്ച്ചിന്ത ... എന്റെ ഇന്നലെകളെയും നിന്റെ ഇന്നിനെയും കൊന്നുകളഞ്ഞുവല്ലോ !

തണുത്ത സ്പര്‍ശം

എല്ലാവരെയും സുഖിപ്പിച്ച് നിര്‍ത്താതെ കാറ്റൂതിയ്ക്കൊണ്ട് , രാപകലോളം കറങ്ങിയിട്ടും തലചുറ്റി വീഴാതെ , ഇലക്ട്രോണുകള്‍ മാത്രം തിന്ന്,  മാറാലമുറികളെ തുടരെത്തുടരെ  തകര്‍ത്തെറിഞ്ഞു, ചിറക് മൂന്നുണ്ടായിട്ടും , പുറം ലോകത്തേയ്ക്ക്  പറന്നകലുവാനാകാതെ ... എന്റെ ദൌര്‍ബല്യം ചൂഷണം ചെയ്ത്  വിശ്രമിയ്ക്കാനനുവദിയ്ക്കാത്ത പ്രിയരെ , ചിറകിനാവോളവും  നിങ്ങളുടെ തലയ്ക്കുമുകളിലുണ്ടാകും എന്റെയൊരു തണുത്ത സ്പര്‍ശം !  

ചൂരല്‍ക്കഷായം തീര്‍ന്നുകെട്ടോ!

  ഇന്നും അവന്‍ തന്നെയായിരിയ്ക്കും ഉസ്കക്കൂളിന്റെ മാവിലെറിഞ്ഞ് സാദിഖിന്റെ തല പൊട്ടിച്ചത് ! എന്റെ ജീവിതം കോഞ്ഞാട്ടയാക്കാന്‍ കച്ച കെട്ടി ഇറങ്ങീരിക്ക്യാ ...  മനസ്സില്‍ ഓര്‍ത്തപ്പൊഴേയ്ക്കും മേരിട്ടീച്ചറ് മേശയ്ക്കുള്ളില് കയ്യിട്ടു . അകത്തേയ്ക്ക് വലിഞ്ഞതാ എന്നിട്ടും ടീച്ചറിന്റെ കയ്യിലിരുന്നു . ഇങ്ങനെത്തവന്മോരുടെ പാറപോലത്തെ ശരീരവും , കരിങ്കല്ല് പോലത്തെ തുടയിലും വീണ് തലതല്ലിച്ചാകാന്‍ തന്നെയാണ് എന്റെ വിധി .   ഇത്തവണ ബഞ്ചിനിട്ടാണ് തലകൊണ്ടത് . ഇടീടെ ആഘാതത്തില്‍ ഒരു ചെറ്യേ കഷ്ണം ഊരിത്തെറിച്ചും പോയി . അപ്പളാ മനസ്സിലായെ ഇന്ന് മാവേക്കള്ളന്‍ ഞാന്‍ ഉദ്ദേശിച്ചവനല്ലെന്ന് . പക്ഷേ മാവേല്‍ക്കള്ളനാരായാലും കിട്ടണത് നമ്മക്ക് തന്നെയാ . എന്റെ നെറുംകും തലേന്നൊരു കഷ്ണം അടര്‍ന്ന് പോയിട്ടും ഏറ് കിട്ടിയവന്‍ സന്തോഷത്തിലായിരുന്നു . ദൈവമേ ആറ് എ യിലെ പിള്ളേര്‍ക്കെല്ലാം നല്ല ബുദ്ധി കൊട്ക്കണേ പൊട്ടിയ തലയില്‍ തൊട്ടോണ്ട് പറയുന്നതെങ്കിലും കേള്‍ക്കെണെ എന്റെ ദൈവമേ ... അല്ലെങ്കില്‍ ആറ് ബി ക്കാര്‍ക്ക് മാങ്ങാമോഹം ഉണ്ടാക്കണെ . ആറ് ബിയിലെ സിന്ധുട്ടീച്ചറിന്റെ ഡ്രോയില് ഇരിയ്ക്കണതിന് ഒരു പൊട്ടലാകട്ടെ പോറലാകട്ടെ

ഇല്ല , ഗ്യാരണ്ടി പീരിയഡ് കഴിഞ്ഞിട്ടില്ല !

പനി ഒരുതരത്തില്‍ സുഖമുള്ള ഏര്‍പ്പാടാണ് . വീട്ടുകര്‍ക്കും ആന്റിബോഡിയ്ക്കും മാത്രമാണ് പണിയുള്ളത് . ആന്റിബോഡിയുടെ പരാജയം വീട്ടുകാരെ പരാജയത്തിന്റെ പടുകുഴിയിലാക്കുന്നു . ആന്റിജന്റെ പരാജയമാകട്ടെ വീട്ടുകാരെ സന്തോഷിപ്പിയ്ക്കുകയും ചെയ്യുന്നു . എന്നാല്‍ , ആ‌ന്റിജന്റെ ജയവും ആന്റിബോഡിയുടെ പരാജയവും എന്നെ - വീട്ടിലെ കട്ടിലില്‍ കിടത്തുന്നു . കമ്പിളി കൊണ്ടുള്ള പുതപ്പാല്‍ , മണിയെത്ര കഴിഞ്ഞാലും എഴുന്നേല്‍ക്കെണ്ട എന്ന ഉറപ്പ് നല്‍കുന്നു ... എന്റെ വിശക്കുന്ന വയറിനേക്കാള്‍ വേഗത്തില്‍ അറിഞ്ഞെല്ലാം ചെയ്യുന്നു ... ശകാരങ്ങളുടെ പേമാരി പെയ്യുന്ന ദിനങ്ങള്‍ , കൊഞ്ചലിന്റെയും കൊഞ്ചിയ്ക്കലിന്റെയും സൂര്യോദയത്തിന് വഴി മാറുന്നു ... സ്വപ്നങ്ങളിലൂടെ ദിക്ക് തെറ്റിയും തെറ്റാതെയും സഞ്ചരിയ്ക്കാന്‍ , വീട്ട്കാരുടെ ഗ്യാരണ്ടി പീരിയഡിലേയ്ക്ക് ... രോഗശാന്തിയ്ക്കായ് എല്ലാവരും പ്രാര്‍ത്ഥിയ്ക്കുമ്പോഴും , ശ്രുശൂഷയുടെ സുഖം പഠിച്ച് , താമസിച്ചുണരലിന്റെ സുഖം ഞാന്‍ ആസ്വദിയ്ക്കുന്നു ... എന്നാല്‍ ആന്റിജന്‍ കയ്യൊഴിയുമ്പോള്‍ ആന്റിബോഡി വെണ്ണിയ്ക്കൊടിപാറിയ്ക്കുമ്പോള്‍ ... കട്ടില്‍ പുസ്തക മ

തലയിണ

തലക്കനം താങ്ങിനിര്‍ത്തി , സ്വപ്നങ്ങളുടെ സ്വകാര്യതയില്‍ ഇക്കിളികൂട്ടി , കലഹിപ്പിരിയുമ്പോള്‍ ഒരു കൂട്ടിരിപ്പുകാരിയായ് , സന്തോഷക്കതിരേറ്റുവാങ്ങി , രാത്രിയിലൊറ്റയ്ക്കല്ലെന്നോര്‍മ്മപ്പെടുത്തി , ചിലങ്കയ്ക്കും യക്ഷിയ്ക്കഥയ്ക്കും നേരെ നമ്മെ എറിഞ്ഞു കൊടുക്കാതെ , എറിപ്പാവയായ് , തന്റെ സൊന്ദര്യക്കുറവാല്‍ മോടി കുറയെണ്ടെന്ന് കരുതി ഷീറ്റും പുതപ്പും പുതുക്കോടിയുടുക്കുമ്പോള്‍ ഓണത്തിനു വിഷുവിനും പണിയ്ക്കു നില്‍ക്കണ അമ്മായ്ക്കു കിട്ടണ പോലെ പേരിനൊരു കുപ്പായവുമിട്ട് ചിരിച്ച് , പേടിപ്പിയ്ക്കുന്ന പകല്‍ നേരങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് കിടക്കുമ്പോള്‍ വിയര്‍പ്പും ചൂടും ഏറ്റുവാങ്ങിയിട്ടും  , ഉരുകിയൊലിയ്ക്കാത്ത ഉപ്പുകൂനയായ് , നമുക്കായി വായിലും മൂക്കിലും എല്ലാം പഞ്ഞി നിറച്ച് !                - തലയിണ

അവള്‍

ബസ് യാത്രക്കു ശേഷം , കയ്യിലുണ്ടായിരുന്ന ബാക്കി ടിക്കറ്റ് കീറിക്കളയവേ , അവള്‍ തന്റെ അരികിലേക്ക് നോക്കി . ഒരു സ്ത്രീ നീല പഴകിയ സാരി , തേഞ്ഞ് പൊട്ടിയ ചെരുപ്പ് , അലസമായ മുടി , വിയര്‍ത്തൊലിച്ച പൊട്ട് , നിറം മങ്ങിയ കമ്മല്‍ , ശോഷിച്ച ശരീരം , വിറയാര്‍ന്ന മുഖം , " ചൂടുള്ള വാര്‍ത്ത " " ചൂടുള്ള വാര്‍ത്ത " പീഡനവും കൊള്ളയും കലാപവും വില്‍പ്പനച്ചരക്കാകുമ്പോള്‍ അവരുടെ വിയര്‍ത്തൊലിച്ച കവിളുകളും എല്ലുപൊന്തിയ കൈത്തണ്ടകളും മിടിക്കാന്‍ ഇഷ്ടപ്പെടാത്ത ഞരമ്പുകളും ചൂടുള്ള വാര്‍ത്തകളിലെ നാണയത്തുട്ടുകള്‍ക്കായി കാത്തിരിക്കുന്നു . കാരണം , ഇതാണ് ജീവിതം ഈ വാര്‍ത്ത ആരും കാണുന്നുമില്ല .  

തിരികെ വരൂ നീ...

ഇന്നലെ മഴ " ചാറ്റില് ണ്ടാര്ന്നു” . അപ്പളാ അറിഞ്ഞേ ഓക്കടെ പാദസരം കളഞ്ഞ് പോയിന്ന് അതിനെ ഓളെ അമ്മ തല്ലീന്നും പൊടിഞ്ഞ ചോര കണ്ട് ചിണ്ങ്ങിപ്പളാ ഇന്നലെ മഴ പെയ്തേന്നുമപ്പളല്ലേ മ്മക്ക് പുടി കിട്ടീദ് ! അതിന്റേടയ്ക്ക് മോങ്ങാനിരന്നോന്റെ തലേല് തേങ്ങാക്കൊല വീണ മാതിരി കണ്ണീരോണ്ട് നല്ല കമ്പനി വാച്ചല്ലേ നിന്നോയത് !   അതോണ്ട് നേരത്തിനും കാലത്തിനും കാറ്റോടും പറയാനായില്ലന്നത്രേ ഓക്ക് ! ഓക്ക് വെളിവില്ലാച്ച്ട്ട് കാലബോധമില്ലാത്ത കാലാവസ്ഥ എന്ന് അഭിപ്രായോം കിട്ടീ കേരളക്കാലത്തിന് കേരളീയരുടെ വക . നിരീക്ഷണകേന്ദ്രത്തിന്റെ പറച്ചിലെല്ലാം തെറ്റിച്ചതിന് ഓക്കിന്നലെ മാരുതി വാദ്ധ്യാരു പെട കിട്ടീന്നൊരു വാര്‍ത്ത കിട്ടി . ഇത്രേംക്കെ കേട്ട്ട്ടും ഞാന്‍ മഴേടെ സെറ്റ് തന്ന്യാ ... എത്ര നാശം വിളികള്‍ കേട്ടിട്ട് അള്ടെ ഹൃദയം കലങ്ങീട്ടണ്ടാവും . അതാവും മേഘത്തെ സമാധാനിപ്പച്ച് വെള്ളത്തുള്ളിയാക്കിത്തന്നെ സംഭരിപ്പിക്കണെ .... കാലവര്‍ഷവും , തുലാവര്‍ഷവും , പഠിച്ച വന്നപ്പഴേയ്ക്കും മഴ വിജ്ഞാന കോശങ്ങളില്‍ കേറിയൊളിച്ചിര്ന്ന് കരയുന്ന് സ്വപ്നത്തിലൂങ്കൂടെ വിചാര്ച്ചില്ലട്ടാ ! മിണ്ടി മിണ്ടി ഒരു സ്മൈലിയിട്ട

നഗരം

പച്ചപ്പട്ടുടുത്ത പാടത്തിന്റെ ഭംഗിയേക്കാള്‍ പച്ചപ്പട്ടുകളുടെ കുത്തകവ്യാപാരികള്‍ പടര്‍ന്ന് പന്തലിച്ച് കിടക്കുന്നിടമാണെനിയ്ക്കിഷ്ട്ടം ! വയല്‍ വരമ്പിനെ മുറിച്ചുകൊണ്ടോടുന്ന പട്ട്പാവാടക്കാരികളേ , എനിയ്ക്കിന്ന് സൊന്ദര്യമായ്തത്തോന്നുന്നത് ജീന്‍സും ടോപ്പുമിട്ട് ഭൂമിയേക്കാളുമുയരത്തില്‍ ഊന്നുവടികളെ തള്ളിമാറ്റിയോടുവാന്‍ ശീലിച്ചിവരെയാണ് ! ഗിരിശൃംഗങ്ങളുടെ ഉയരത്തില്‍ നിന്ന് താഴേയ്ക്ക് കൂപ്പുകുത്താന്‍ മട്ടില്‍ നില്‍ക്കുന്ന കൊച്ചുകൂരകള്‍ " തുറന്ന് " നല്‍കുന്ന ഏകാന്തത എനിക്കിഷ്ട്ടമല്ല . സിമന്റ് കൊട്ടാരങ്ങളിലെ ശീതളിമയിലെ ഏകാന്തതയെ ഞാന്‍ പ്രണയിയ്ക്കുന്നു പക്ഷേ ! നാട്ട് വര്‍ത്തമാനങ്ങളില്‍ നിന്നും പുറത്തേയ്ക്ക തെറിയ്ക്കുന്ന " നേരം വാ നേരെ പോ” ശൈലി , ഗൃഹാതുരതയുടെ ശക്തിക്ഷയിച്ച കയ്ക്കുന്ന ഓര്‍മ്മകള്‍ ... വെറുപ്പാണെനിയ്ക്കിവയെയെല്ലാം . പാതി ചാരിയ ഹൃദയവുമായ് ജീവിയ്ക്കുവാനും ഭാഷയെ ചവച്ചരച്ച് അക്ഷരങ്ങളായ്ത്തുപ്പുവാനും ഞാന്‍ നന്നായി പഠിച്ചു ! കളകളമൊഴുകുന്ന പുഴയില്‍ച്ചാടി നീന്തുവാനും മീനുകളെ പിടിയ്ക്കുവാനും ശ്രമിയ്ക്കുന്നത് വെറും സമയം കൊല്ലിയ

ആശംസകളുടെ ഓര്‍മ്മയ്ക്കുമേല്‍ ഒരു പിടി വാടാമലരുകള്‍

മഴക്കാല സന്ധ്യയുടെ അവസാന നിമിഷങ്ങള്‍ പിന്നിലേയ്ക്കോടി മറയുമ്പോള്‍ ... ഒരു സംസ്കാര ഭൂമിയുടെ അവസാന ശേഷിപ്പ് മണ്‍മറഞ്ഞേകയാകുമ്പോള്‍ ... വര്‍ഷകാലത്തിന്‍ കൊടിതോരണങ്ങളില്ലാതെ മഴത്തുള്ളി യാത്രയ്ക്കൊരുങ്ങി നില്‍ക്കുമ്പോള്‍ ... മഞ്ഞുകാലം പങ്കേകി വളര്‍ത്തിയ മഞ്ഞിതാ സൂര്യനാല്‍ തഴുകിമാറ്റുമ്പോള്‍ ... ഈ കൊച്ചു ജീവന്റെ ആദ്യവഴിത്തിരിവനേകുന്നു മംഗളാശംസ ...

എന്താശംസിക്കും നാം ?

വിവാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കുമായി ചാനലുകള്‍ മുഷിഞ്ഞ് നടന്നപ്പോഴാണ് വിങ്ങിപ്പൊട്ടാന്‍ നോക്കി നില്‍ക്കുന്ന ഡാം അവരെ  മാടിവിളിച്ചത് . പൊട്ടിച്ചും പൊളിച്ചും ഇഴകീറിപ്പരിശോധിച്ചിട്ടും കിട്ടിയത് സുര്‍ക്കിയും സിമന്റും മാത്രം . അതിനിടയില്‍ ചില ജന്മങ്ങളുടെ മൌലികാവകാശം ചോദ്യം ചെയ്യപ്പെടുകയല്ലേ !.. അത് മനുഷ്യാവകാശത്തിന്മേലുള്ള കടന്ന് കയറ്റമല്ലേ !... ഒടുവില്‍ ചോദ്യങ്ങളുടെ കീറാമുട്ടികള്‍ വീണ് ജലബോംബിന്റെ ഊറ്റം കെട്ടുപോയതോ അതോ പരിഹാസങ്ങള്‍ക്ക് പാത്രമായിത്തുടരുന്നതോ . പൊട്ടും പൊട്ടില്ലെന്നും പറഞ്ഞ് നാളിനിയെത്ര പോകും . ഇനിയും ക്രിസമസും ഓണവും വിഷുവും കാണാനുള്ള ഭാഗ്യം ഡാമിനുണ്ടാകുമെങ്കിലുണ്ടാകട്ടെ . അതുപോലെ കുറെ ജന്മങ്ങളുടേയും ... അതല്ലാതെ നമുക്കെന്താശംസിക്കാനാവും !!!

എന്റെ ക്ലാസ്സിലെ ലാസ്റ്റ് ബെഞ്ച്

ബ്ലാക്ക് ബോര്‍ഡിലെ മാഞ്ഞ അക്ഷരങ്ങള്‍ ... ബെഞ്ചിലെ മഷിമങ്ങാത്ത വിരല്‍ഛായങ്ങള്‍ ... ക്ലാസ്സ് റൂമിലെ നനഞ്ഞ തറയിലെ ചുരുണ്ട കടലാസ്സുകഷ്ണങ്ങള്‍ ... വെട്ടിയപ്പോള്‍ തട്ടിപ്പൊളിഞ്ഞ പെന്‍സില്‍ തൊലികള്‍ .. മായ്ക്കാന്‍ വേണ്ടി വരച്ച് വരച്ചിരുന്നപ്പോള്‍ ബുക്ക് ബൈന്റിനുള്ളില്‍ ഒളിച്ചിരുന്ന റബ്ബര്‍ കഷ്ണങ്ങള്‍ ... തല്ലുകൊണ്ടപ്പോള്‍ കൈവലിച്ചപ്പോള്‍ , ബാക്കി തല്ലേറ്റുവാങ്ങിയ ബെഞ്ച് ... ഇവരായിരുന്നു അവളുടെ കൂട്ടുകാര്‍ ! അതുകൊണ്ടുതന്നെ ലാസ്റ്റ് ബെഞ്ച് അവള്‍ക്ക വല്ലാത്ത സുരക്ഷിതത്വം നല്‍കിക്കൊണ്ടിരുന്നു ...

തുടരുന്നു....

കിളച്ചു പരുവമാക്കി - സ്വസുന്ദര ജീവിതത്തിന് വിത്ത് വിതച്ചു - പ്രതീക്ഷകളുട പാലം കടക്കാന്‍ ഇടവളമിട്ടു - ആകാംക്ഷയ്ക്കൊത്ത നിലവാരത്തിനായ് കള പറിച്ചു - ആഗ്രഹങ്ങള്‍ക്ക് താങ്ങാകാന്‍ ഞാറ് നട്ടു - സ്വപ്നങ്ങള്‍ക്ക് ചട്ടക്കൂടേകാന്‍ പരുവമായി - മനസ്സ് തുള്ളിച്ചാടി ഒടുവിലിതാ വീട് കീശയിലായി . ജീവിതം കാല്‍ക്കലായി . ഭൂതകാലസ്മൃതികളിലൂറ്റെകൊണ്ട് ഒടുവിലയാളും മനസ്സില്‍ വിളദായിനി കലക്കി ഒരു ഹാപ്പി ജേര്‍ണിയ്ക്ക് പോയി . ആ സ്ഥലം അത്രമാത്രം ഇഷ്ടപ്പെട്ടിട്ടോ എന്തോ പിന്നീട് തിരിച്ചുവരവുണ്ടായിട്ടില്ല .