Skip to main content

Posts

Showing posts from October, 2011

വിധി കര്‍ത്താവിനു മുന്നില്‍ വിധിക്കായി കേഴുന്നവര്‍

             അമ്മയുടെ വയറിനുള്ളില്‍ ആയിരിക്കുമ്പോള്‍ നമുക്ക് സ്റ്റഡി ലീവ്.പുറത്തു വന്നാല്‍ എക്സാം ഡേയും.ആദ്യം പാല്‍ നുകരുമ്പോള്‍  എക്സാം  ഹാളില്‍ അദ്ധ്യാപകന്‍ വന്നിരിക്കും.ആദ്യ കരച്ചിലോടെ ചോദ്യ പേപ്പര്‍ നമുക്ക്  മുന്നിലെത്തും.പിന്നീടുള്ള നമ്മുടെ സ്കൂള്‍ collage   കാലഘട്ടത്തില്‍ നാം ആദ്യ പകുതി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കും.പിന്നെ പുറകോട്ടു നോട്ടമില്ല.അത് തെറ്റോ ശരിയോ  ആകാം.ഫലം  നാം അനുഭവിച്ചേ മതിയാകൂ.           രണ്ടാം പാതി ഉത്തരം ചെയ്യേണ്ടത് നമ്മില്‍ നിന്നും ഒരു പങ്കു പോയി കഴിയുമ്പോഴാണ് .അല്ലെങ്കില്‍ നമുക്ക് ഒരു പങ്കു കിട്ടുമ്പോഴാണ്.പിന്നെ പിന്നെ ചോദ്യങ്ങള്‍ക്ക്  കാഠിന്യം   കൂടുന്നതോ ,അതോ നമ്മുടെ ശ്രദ്ധ കുറയുന്നതോ? അതെ.ചോദ്യം നമ്മെ ആലോസരപ്പെടുത്തി  കൊണ്ടുള്ളതാകുന്നു .          അങ്ങനെ എക്സാം മുക്കാല്‍ ഭാഗം തീരുമ്പോഴേക്കും ,പേനയുടെ മഷി നിലക്കാറാകും...എഴുതിയ കടലാസ്സുകള്‍ മങ്ങപ്പെടും....അക്ഷരത്തെറ്റുകള്‍ക്കു സ്ഥിരതയും...അക്ഷരങ്ങള്‍ക്ക് അസ്ഥിരതയും കൈവരും....അങ്ങനെ  അവസാനത്തെ അഞ്ചു ചോദ്യങ്ങള്‍ക്കും ഉത്തരം നാമറിയാതെ എഴുതപ്പെടുന്നു..         അവസാന ചോദ്യത്തിനും ഉത്തരം എഴു