Skip to main content

Posts

Showing posts from September, 2011

ഉത്തരക്കടലാസ്സുകള്‍ പറയുവാന്‍ ബാക്കി വെച്ചത്...

                    (പഠിച്ചു പഠിച്ചു കീഴോട്ട്   ആണല്ലോ എന്ന്  പറയുന്നവര്‍ക്ക് വേണ്ടി                                    സഹതാപത്തോടെ സമര്‍പ്പിക്കുന്നത് )          നീളത്തിലും,വട്ടത്തിലും,കുറുകെയുമുള്ള ചോന്ന ചിത്രങ്ങള്‍. ചിലപ്പോള്‍ സഹതാപത്തിന് നേരെ കണ്ണിറുക്കുന്ന  ചോദ്യചിഹ്നങ്ങള്‍. ചോദ്യ പേപ്പറുകളിലെ ചോദ്യത്തിന് പുറമേ  കൊഞ്ഞനം ആവര്‍ത്തിക്കുന്ന മറു ചോദ്യങ്ങള്‍. ശുന്യമായ ഉത്തരക്കടലസ്സില്‍ ചെളിവെള്ളം തെറിച്ചമാതിരി അവിടെയുമിവിടെയും താങ്ങാവശ്യമുള്ള  ചാഞ്ഞ അക്ഷരങ്ങള്‍. ഇഷ്ട്ട ചോദ്യത്തിനെ യുക്തിയിലെക്കും,ചിന്തയിലേക്കും വഴിനടതുമ്പോള്‍... പിഴച്ചു പോകുന്ന ഉത്തര മാര്‍ഗങ്ങള്‍... ഉത്തരക്കടലസ്സില്‍ ചോന്ന ശരികളെ മാത്രം അവശേഷിപ്പിക്കുന്നവരോട് അവള്‍ക്കുള്ളത്‌ സഹതാപത്തിന്റെ മറ്റൊരു  മുഖമാണ്... കാരണം അവര്‍ ജയിക്കുന്നതും,അവരെ ജയിപ്പിക്കുന്നതും... അന്യന്റെ യുക്തിയുടെ ഫലങ്ങലാണല്ലോ? A യോ Bയോ Cയോ അവളുടെ അടുത്തുപോലും എത്താറില്ലെങ്കിലും  അവള്‍ക്കുള്ളത്‌ സ്വന്തം ഉത്തരത്തിന്റെ വിലയും മഹത്വവും തിരിച്ചറിയത്തരോടുള്ള   പരിഹാസമാണ്... "ശരിക്കും" ഉത്തരത്തിനു അടുത്ത് പോലും എത്താത്തപ്പോഴ

ചിരുതയുടെ ഓണച്ചിന്തകള്‍

 ഓണം അത് വിശുദ്ധിയുടെയും,വിശ്വാസത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകള്‍ ആണ്  .നാടന്‍ തനിമയുടെ മധുരവും, എരിവും കയ്പ്പും പുളിയും ആസ്വദിക്കുവാനായി കാലം നമുക്ക് നല്‍കുന്ന അവിസ്മരണീയമായ ഒരവസരമാണ് ഈ പുണ്യകാലം. വര്‍ണ്ണ ശബളങ്ങളായ  ശലഭങ്ങള്‍ വിതറിയ പൂമ്പൊടികള്‍ ചേര്‍ന്നുണ്ടായ മുക്കൂറ്റികളും,നാട്ടു വര്‍ത്തമാനങ്ങള്‍ക്കിടയില്‍ വായില്‍ നിറഞ്ഞ മുറുക്കാന്‍ തുപ്പിയിടതെല്ലാം പൂത്ത് നമ്മെ കുളിരണിയിച്ച  തെറ്റിയും,സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ എന്നും മനസ്സില്‍ വിടര്‍ത്തുന്ന തുമ്പയും,മനസ്സിലെ പരിശുദ്ധിയെ  എന്നുമെന്നും   വെളിപ്പെടുത്തുന്ന വെള്ള മന്ദാരവും,കിരീട ധാരിയായ കൃഷ്ണ കിരീടവും,മുറ്റത്തും പറമ്പിലും കയ്യലയിലും വരെ പടര്‍ന്നു നില്‍ക്കുന്ന ഭഗവാന്‍ കതിരും,വീട്ടു  മുറ്റത്തെ തുളസിത്തറയില്‍ എന്നും ഉടുത്തൊരുങ്ങി കണിയായി മാറുന്ന തുളസിയും,വര്‍ണ്ണ വൈവിധ്യങ്ങളുടെ കുടമാറ്റം തീര്‍ത്ത് ഗ്രാമീണ സൌന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്ന വെലിചെമ്പരതികളും ഓണത്തിന് മുന്‍പേ കളിവള്ളം തുഴഞ്ഞു  ചക്രവാളങ്ങള്‍ക്കപ്പുറം  കടന്നു കഴിഞ്ഞിരുന്നു. കാരണം പലതാകാം,ഒന്ന് കോപ്പന്‍ ഹെഗനിലും,ക്വട്ടോയിലും എല്ലാം ഉയര്‍ന്നു കേട്ട ആഗോളത