Skip to main content

Posts

Showing posts from August, 2011

ചിരുതയുടെ ഓണപ്പരീക്ഷാ ചിന്തകള്‍

                 2011-12  ലെ SSLC പരീക്ഷ എഴുതുന്നവരില്‍ ഒരാളാണ് ഞാന്‍ . ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ പുത്തന്‍ പഠനരീതികളും പരീക്ഷകളും ശീലിച്ച ഞങ്ങള്‍ക്ക് നിരന്തര മൂല്യനിര്‍ണ്ണയങ്ങള്‍ പുത്തരിയല്ല . തുടര്‍ച്ചയായ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പുത്തന്‍ ടെക്സ്റ്റിന്റെ ആദ്യ വിധികര്‍ത്താക്കള്‍ ഞങ്ങളായിരുന്നു .         ' മതമില്ലാത്ത ജീവന്‍ ' സ്കൂളില്‍ ചേരാന്‍ എത്തിയത് ഏഴാം ക്ലാസ്സില്‍ ഞങ്ങളുടെ കൂടെയായിരുന്നു . എന്നാല്‍ സ്കൂള്‍ പൂട്ടും മുമ്പ് തന്നെ പേരിലും  ഭാവങ്ങളിലും മാറ്റങ്ങളുമായി പുതിയൊരു താളില്‍ എത്തിയ ജീവനെ ഞങ്ങള്‍ പുസ്തകത്തില്‍ ഒട്ടിച്ചു ചേര്‍ത്തു . ഇപ്പോള്‍ പത്താം ക്ലാസ്സില്‍ വിവാദത്തിലായിരിക്കുന്നത് ചരിത്ര പുസ്തകം . ഇന്നലെകളുടെ ജീവിതം ഇന്നത്തെ  ചരിത്രമായപ്പോള്‍ , ആ ചരിത്രത്തെ തിരുത്തുവാന്‍ ഇന്നിന്റെ  പ്രിയ പുത്രര്‍ ശ്രമിക്കുന്നത് ശരിയല്ല . ചരിത്രം പ്രീതിക്കും പ്രതീകത്തിനും കളങ്കമാണെന്നറിഞ്ഞപ്പോള്‍  അത് മായ്ച്ചു കളഞ്ഞുകൊണ്ടല്ല , ആ  സത്യം തിരിച്ചറിഞ്ഞ്  നാളത്തെ ചരിത്രത്തിലെങ്കിലും തങ്കലിപികളില്‍ എഴുതപ്പെടാന്‍ തക്ക  പ്രവൃത്തികള്‍ ഇന്ന് ചെയ്യുകയാണ് വേണ്ടത് എന്ന് അവ