Skip to main content

Posts

Showing posts from February, 2011

ഒരു സ്കൂള്‍ (മരണ) യാത്ര

  പുസ്തകങ്ങളും  പുത്തന്‍ ബാഗും   ചോറുപോതിയും  പുത്തന്‍ ഷൂസും കുടയും ഒക്കെയായ് വാഹനത്തിന്റെ നേരെ ഓടുന്ന അമ്മ  അമ്മയുടെ കയ്യില്‍ മുറുകെ പിടിച്ചിരിക്കുന്ന കുട്ടി അമ്മയുടെ മനസ്സില്‍ ഒന്നും മാത്രം നല്ലത് വരണെ .... പക്ഷെ, " ബാഗും കുടയും പിന്നെ കുട്ടികളും  എല്ലാം തിക്കി തിരുകുന്ന  ഈ വാഹനത്തില്‍ നിന്ന്  ഒന്ന്‍  ശ്വാസം വിടാന്‍ പോലും എനിക്ക് പറ്റണില്ലല്ലോ?" എന്നാലും അവര്‍ തങ്ങളുടെ കളിചിരികള്‍ക്കിടയില്‍ ആ അസ്വസ്ഥത മറന്നു . പെട്ടന്നത് സംഭവിച്ചു.. കളിപ്പട്ടങ്ങളുടെയും  കളിചിരികളുടെയും  ലോകത്ത് നിന്നും അവര്‍ യാത്രയായി.. അതെ, 2011 ഫെബ്രുവരി 17 ന്   അത്  സംഭവിച്ചു . അനാസ്ഥ ആരുടെ? വണ്ടിക്കാരുടെയോ? വിദ്യലയങ്ങളുടെയോ? അതോ  വണ്ടി നേരത്തിനു വീട്ടിനു മുന്‍പില്‍ എത്തിച്ചാലും അവിടെ എത്താന്‍ താമസിക്കുന്ന മാതാപിതാക്കളുടെയും കുട്ടികളുടെയുമോ? അറിയില്ല;; എന്തായാലും  കുട്ടികളെ  സ്വസ്ഥമായി പറക്കാന്‍ അനുവദിക്കുക അവര്‍ വളരട്ടെ വികസിക്കട്ടെ.. ഇനി  മൊട്ടുകള്‍ വിടരും മുമ്പേ കൊഴിയതിരിക്കട്ടെ..

ബലിക്കാക്കകള്‍

സമത്വം ! എന്ന വിലയേറിയ വീക്ഷണത്തിന് അടിത്തറപാകേണ്ടത് സ്കൂളുകളില്‍ നിന്നുമാണ് . എന്നാല്‍ ഈ അടിത്തറ ഇളക്കിക്കളഞ്ഞ ഒരു സ്കൂളില്‍ ജീവിക്കേണ്ടി വന്ന ഒരു ബാലിക ... അവളുടെ നൊമ്പരങ്ങളാണിതില്‍ . അതിനാല്‍ ഇവിടെ ഈണത്തിനോ / വര്‍ണ്ണനക്കൊ ഉള്ള സ്ഥാനം പരിമിതമാണ് . വിചിത്രം വിശാലം വിസ്ത്രുതമീ ലോകം ബലിക്കാക്കകളൊരായിരം പറന്നുപൊങ്ങുന്നു . അറിയുന്നുവോ നിങ്ങളവയെ ഒന്നിനെയെങ്കിലും ഓര്‍ക്കാന്‍ വഴികളേറെയൊന്നുമില്ല . എന്തായാലും നാളെ നീയുമൊരു ബലിക്കാക്കയായ് മാറും ബലിക്കല്ലില്‍ തല തല്ലി ചാകേണ്ടിയും വരും ... സംശയം ഒട്ടുമില്ല സോദരരേ .... നിങ്ങള്‍ ഈ ജീവിത്തില്‍ ചെയ്ത പാപങ്ങള്‍ക്ക് ഫലമനുഭവിക്കാന്‍ ബലിക്കാക്കയായ് മാറിയേ പററൂ !! മുന്‍ജമ്നങ്ങളില്‍ പാപങ്ങളേറെ ചെയ്തവരാണ് ഇന്നത്തെ ബലിക്കാക്കകള്‍ നല്കൂ നിങ്ങളുടെ ഉപ്പു ചോറില്‍ നിന്നൊരല്പ്പമതിനായ് .. ചോറില്‍ ഉപ്പില്ലെങ്കില്‍ ദയവായ് അരുതേ നല്‍കരുതേ .. ഭേതമതിലുമവര്‍ക്ക് വിഷം നല്കുന്നതത്രേ വീരോചിതം. നാളത്തെ ബലിക്കാക്കളേ , എന്നു വെറുതേ വിളിപ്പിക്കുന്നതെന്തിന് ?? നിങ്ങള്‍ ഇപ്പോള്‍ തെറ്റ് ചെയ്യുന്നുവെന്ന് നിങ്ങള്‍ക്കുറപ്പുണ്ടെങ്കില്‍  നിര്‍ത്തിക്കൂടെ .... സമത്വമവകാശപ