Skip to main content

Posts

Showing posts from January, 2011

ഭ്രാന്തിയല്ലിവള്‍ ചെമ്പരത്തി

എന്റെ വീടിന്റെ  വേലിയില്‍  നില്‍ക്കുന്നോള്‍ ചോപ്പാണ് നിറമെന്നതാകിലും .... പരിശുദ്ധമാണവളുടെ   മാനസം... അമ്പലങ്ങളില്‍ ദേവന്റെ ശിരസ്സിലായ് കാണാമവളുടെ  പുഞ്ചിരി അവളുടെ നാമം കേട്ടാല്‍ നെറ്റി ചുളിക്കല്ലേ .. ഭ്രാന്തന്മാരുമായി അവളുടെ പേര് വലിച്ചിഴച്ചതെന്തിനാണ്? ആരാണ് അതിനു ഉത്തരവാദി ? അഞ്ചിതളുകളും വിരിച്ചു പുഞ്ചിരി  തുകുന്ന മുഖവുമായി നില്‍ക്കുന്നവള്‍ക്ക് വിലയില്ല ... എന്നാല്‍ തോവളയിലെ തമിള്‍പ്പുക്കളെ മലയാളി സ്നേഹിക്കുന്നു... ഓര്‍ക്കുന്നുവോ...നിങ്ങള്‍ പണ്ടാവളായിരുന്നു നിങ്ങളുടെ പൂക്കളങ്ങളിലെ താരം .... പക്ഷേ ,ഇന്നെന്തു പുക്കളം നഷ്ട്ടമാകുന്നു പുക്കളും പുലരിയും പായുന്നു ജീവിതം ഓര്‍ക്കുക നിങ്ങളാ ചോപ്പിച്ചിയെ... എങ്ങനെയോര്‍ക്കും നിങ്ങള്‍ വേലികളില്ലിന്നൊന്നും ... മതിലുകള്‍ പെരുകുന്നു... കണ്‍ കുളിര്‍മ്മ  നല്‍കും ചെമ്പരത്തിയും യാത്രയാവുകയാണ് ..... നാട്ടു   ചെമ്പരത്തികളിലൂടെ...