Skip to main content

Posts

Showing posts from November, 2010

അമ്മു അമ്മൂമ്മ

ത്രി സന്ധ്യാ നേരത്ത് അമ്മു ,രാമനാമം ജപിച്ചു കൊണ്ടിരുന്ന  അമ്മൂമ്മേയോട് ചോദിച്ചു  അമ്മൂമ്മേ  അമ്മൂമ്മയുടെ   പേര് , അമ്മൂമ്മമാര്‍ക്ക് നന്നായി ഇണങ്ങും. പക്ഷെ എന്റെ പേര്.... "അമ്മു അമ്മൂമ്മ" ഒട്ടും ചേരില്ല. ഞാന്‍ അമ്മൂമ്മ ആകുമ്പോള്‍...... ശേ.. ഞാന്‍ എന്ത് ചെയ്യും ? അമ്മു വിഷണ്ണയായി ചോദിച്ചു അപ്പോള്‍ അടുത്തിരുന്ന അമ്മൂമ്മ പറഞ്ഞു കാലം മാറുമ്പോള്‍ നാമെല്ലാം മാറും നമുക്കും  വയസ്സാകും ഒപ്പം നമ്മുടെ പേരിനും ഒന്നും മനസ്സിലാകാതെ അമ്മു, അമ്മുമ്മയുടെ നേരെ നെറ്റി ചുളിച്ചപ്പോള്‍.. അമ്മൂമ്മ പറഞ്ഞു അമ്മു അമ്മൂമ്മ 

എന്റെ പൊന്നുടുപ്പേ

അയ്യപ്പാസില്‍  നിന്നും  നിന്നെ വാങ്ങിയപ്പോള്‍ ഇടാന്‍ എനിക്ക് കൊതിയായിരുന്നു... നിന്നെയുമിട്ടു തലമുടി ഉയര്‍ത്തിക്കെട്ടി കണ്ണാടിയില്‍    ഒരു മോടെലിനെ   പോലെ ഞാന്‍ നിന്നിരുന്നു...            നിന്റെ മേനി അന്ന് എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു നിന്നെ തൊടുമ്പോള്‍  എനിക്ക് എന്തോ ഒരനുഭുതി കിട്ടുമായിരുന്നു ... നിന്നെക്കുറിച്ചു പറയാന്‍ എനിക്ക് നൂറ്‌ നാക്കായിരുന്നു നിന്നെ നനക്കുവാന്‍  ഞാന്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല...  വല്ലപ്പോഴും foreign സോപ്പിനാല്‍  നിന്റെ മേനി മൃദുവായി ഞാന്‍  നനച്ചിരുന്നു... പുറത്തെ അഴയിലിട്ടാല്‍ നീര്‍  വന്നാലോ വെയില് കൊണ്ടാല്‍  ചുട്ടു പോള്ളിയാലോ...:)  നിന്നെ ഞാന്‍  വീട്ടിനുള്ളില്‍ , ഫാനിന്നടിയില്‍ ഇട്ടു  കൂളാക്കിയിരുന്നു കല്യാണങ്ങളില്‍ ഞാന്‍ നിന്നെ ഇട്ടു ചെത്തിയിരുന്നു നിന്നെ നോക്കിയായിരുന്നു  ഞാന്‍ മറ്റു ആഭരണങ്ങള്‍   വാങ്ങിയിരുന്നത്... കാലങ്ങള്‍ക്ക് ശേഷം നീ എനിക്ക് ഇറുക്കമായി,തുന്നലുകള്‍ വിട്ടു  എന്നിട്ടും നിന്നെ ഞാന്‍ ഉപേക്ഷിക്കാന്‍ തയ്യാറായില്ല നിന്നെ വാങ്ങാന്‍ ആളുകള്‍ വന്നു പക്ഷേ നിന്നെ ഞാന്‍ നല്‍കിയില്ല പിന്നെയും കാലങ്ങള്‍ കഴിഞ്ഞു ഞാന്‍ വള

എന്തിനാണ് സമയം?

അച്ഛാ എനിക്ക് നാളെ  നോകിയയുടെ ഒരു പുതിയ സെറ്റ് വാങ്ങിച്ചു തരണം. മനസ്സില്‍ മകളോടുള്ള സ്നേഹബിംബങ്ങള്‍ കെട്ടി പൊക്കിക്കൊണ്ടിരുന്ന ആ അച്ഛന്‍ ആലോചനയില്‍ മുഴുകി ... ഉടനെ പറ്റില്ലല്ലോ എന്നായിരുന്നു അച്ഛന്റെ മറുപടി  പിറ്റേന്നു ,കുളിമുറിയില്‍ കണ്ടത് മകളുടെ കത്തിക്കരിഞ്ഞ മൃതദേഹം ആയിരുന്നു.. ലോകം ഇപ്പോള്‍  വേഗത്തിലാണ് സമയം ചെയ്യാനുള്ളതാണ് ചിന്തിക്കാനുള്ളതല്ല  . ഇതാണ് പുത്തന്‍ തലമുറയുടെ പുത്തന്‍ ട്രെന്‍ഡ്

ആദരാഞ്ജലികള്‍ ..

മുട്ടായിമരത്തിലെ മാരിച്ചേട്ടനു  ആദരാഞ്ജലികള്‍ 3/11/2010 നു എന്നോടും ഈ  ലോകത്തോടും മാരിച്ചേട്ടന്‍   വിട പറഞ്ഞു. എന്റെ രചനകളിലെ കഥാപാത്രങ്ങളായി  മാരിച്ചേട്ടന്‍ ഇനിയും ജീവിക്കട്ടെ ...