Skip to main content

Posts

Showing posts from October, 2010

മണ്ണിര

അമ്മു എല്ലാ ഞായര്‍    ആഴ്ചത്തെയും പോലെ രാവിലെ തന്നെ അച്ഛനോടൊപ്പം തോട്ടത്തില്‍ ഇറങ്ങി അച്ഛനെ സഹായിക്കുന്നതിനിടയില്‍ ഭിത്തിയില്‍ ചാരിവെച്ചിരുന്ന കൊച്ചു  തൂമ്പ അവളുടെ ശ്രദ്ധയില്‍പ്പെട്ടു.. ഏറെക്കാലമായി താന്‍ സുക്ഷിച്ചു വെച്ചിരുന്ന അശോകത്തിന്റെ കായ എടുത്തു അവള്‍ ഓടി വന്നു ഒരു സ്ഥലം കണ്ട്‌ കുഴിച്ചു തുടങ്ങി പെട്ടന്നവള്‍ മണ്ണ് വെട്ടിയതും അത് കൊണ്ടത്‌ ഒരു പാവം മണ്ണിരയുടെ ദേഹത്തായിരുന്നു ശ്ശ്ശ് അമ്മു വാ കൈ കൊണ്ടടച്ചു അച്ഛാ അച്ഛന്‍ പറഞ്ഞു സാരമില്ല മോളെ.. അച്ഛനിത്ര കഠിന  ഹൃദയനാണോ? അമ്മു ചിന്തിച്ചു പ്രകൃതി അതിനൊരു പ്രതിവിധി കൊടുത്തിട്ടുണ്ട്‌ മോളെ മുറിയും തോറും പുതിയ മണ്ണിരകള്‍  അവയില്‍ നിന്നും ജന്മമെടുക്കും  അമ്മുവിന് സന്തോഷമായി. താനൊരു  മണ്ണിരയെ  കൂടി  ഉണ്ടാക്കിയല്ലോ എന്നോര്‍ത്ത് :)(:

ഈയല്‍

രാത്രിയുടെ കറുപ്പിനെ അവഗണിച്ചു അതിന്റെ   ഏകാന്തതയെ പാടെ മറന്നും മനസ്സിന്റെ എല്ലാ കോണില്‍ നിന്നും പേടി എന്ന പ്രവണതയെ മാറ്റി വെക്കുന്ന ഞാന്‍ പ്രകാശത്തെ അറിയുകയും അതിനെ സ്നേഹിക്കുകയും ചെയ്യുന്ന എനിക്ക് ജീവിതകാലം വെറും ഒരു രാത്രി മാത്രമാണ് .. അതിനാല്‍ ഞാന്‍ രാത്രിയെ പാതി വെറുക്കുകയും പാതി സ്നേഹിക്കുകയും ചെയ്യുന്നു ഒടുവില്‍ നിമിഷ നേരം കൊണ്ട്  എന്റെ ചിറകുകള്‍ എന്റെ ശരീരത്തെ വിട്ടകലും. ചുവരുകള്‍ താങ്ങുന്നത്  തങ്ങളാണെന്ന് വീമ്പിളക്കുന്ന ജീവികളില്ലേ ദിനോസറുകളുടെ കൊച്ചു മക്കള്‍ എന്ന് നിങ്ങള്‍ വിശേഷിപ്പിക്കുന്ന പല്ലി... അവരാണ് എന്റെ ആത്മ ശത്രു കുട്ടുകാരെ ജീവിതം ഞൊടിയിടയില്‍ മറയുന്നു... നിങ്ങള്‍ മനുഷ്യര്‍ എന്റെ കുട്ടിക്കാലത്തെ വീടുകളായ ചിതല്‍ പുറ്റുകള്‍ നശിപ്പിക്കുന്നു... ചുവരുകളിലെ എന്റെ വീട് കുത്തിയിളക്കുകയും പെയിന്റ് അടിക്കുകയും ചെയ്യുന്നതെന്തിനാണ്??... ഞാനും ജീവിച്ചോട്ടെ നിങ്ങളുടെ വീട്ടില്‍ താമസിക്കുന്ന അതിഥിയെ ഇറക്കിവിടുന്നത്‌ ശരിയാണോ? അതിനാല്‍ എന്റെ വംശം നിലനിന്നൂട്ടെ  ഓര്‍ക്കുക എന്നെ എല്ലായ്പ്പോഴും

ആഗ്രഹങ്ങള്‍

ശബ്ദ മുഖരിതമായ ക്ലാസ് നിശബ്ദമായി അമ്മുവിന്‍റെ ക്ലാസ്സില്‍ ഇന്ന് വന്നത് ട്രെയിനിംഗ് ടീച്ചര്‍മാരാണ് കുട്ടികളെ പരിചയപ്പെടുതുന്നതിന്റെ ഭാഗമായി അവരുടെ ചോദ്യം ഇതായിരുന്നു.. "ആരാവാനാണ് നിങ്ങള്‍ക്ക്‌ ആഗ്രഹം ?" പല പല ഉത്തരങ്ങള്‍ ഒടുവില്‍ ആ ചോദ്യം അമ്മുവിന്‍റെ മുന്‍പില്‍ വന്നു നിന്നു അവള്‍ മിണ്ടിയില്ല മുന്‍ ബെഞ്ചില്‍ ഇരുന്ന  കുട്ടികള്‍ തലതിരിച്ചു  അമ്മുവിന്‍റെ  മുഖത്തേക്ക് തന്നെ നോക്കി ടീച്ചര്‍മാര്‍ വീണ്ടും വീണ്ടും ചോദിച്ചു ക്ലാസ് ശബ്ദ  മുഖരിതമായില്ല.. അതിനു മുന്‍പേ അവള്‍ പറഞ്ഞു ഇല്ലാഞ്ഞിട്ടല്ല എന്റെ ആഗ്രഹങ്ങള്‍ വാക്കുകളില്‍ ഒതുങ്ങാത്തത് കൊണ്ടാണ്" അതുകൊണ്ട് മാത്രം