Skip to main content

Posts

Showing posts from September, 2010

കടം

'നാളെ കിട്ടും' വീടിന്റെ ഉമ്മറത്ത്‌ അടുപ്പിലെ ഒരു കരിക്കട്ടയുടെ കറുത്ത മഷിയാല്‍ എഴുതിയിരുന്ന ആ അക്ഷരങ്ങള്‍ക്ക് വളരെ  തെളിച്ചം കുറവായിരുന്നു. . അസ്സെംബ്ലി ക്യൂ  പോലെ ഉമ്മറത്ത്‌ നീണ്ട ക്യൂ ..... 'എന്നാണ് എന്റെ കിട്ടുക?' എല്ലാവരുടെയും  ചോദ്യം  ഇത് തന്നെ "കണ്ടില്ലേ നാളെ കിട്ടും" ആ കൊച്ചു കൂരക്കുള്ളില്‍  നിന്നും ഒരു നേര്‍ത്ത  ഒച്ച  എന്നും ഇത് തന്നെ നിരവധി തവണ കേള്‍ക്കുന്ന കടക്കാര്‍ക്ക് യാതൊരു ഭാവഭേദവും  ഉണ്ടായില്ല പിറ്റേന്നും അവര്‍ വന്നു .. അതേയ് ..., ഈ കടമെല്ലാം വാരിക്കുട്ടിയ ആ മനുഷ്യന്‍ ഇന്നലെ തന്നെ  മരിച്ചിരുന്നു.. പിന്നെ ആരുടെതായിരുന്നു ആ ശബ്ദം .?? അവന്റെ ആത്മഹത്യ കുറിപ്പില്‍  നിന്നും കിട്ടി: "എനിക്കൊന്നും നിങ്ങള്‍ക്കു തരാനില്ല മിച്ചമുള്ളത് എന്റെ വിലയില്ലാത്ത ശരീരം മാത്രം"

കല്ലുകള്‍ക്കും പറയാനുണ്ട്

മലകള്‍ പൊട്ടിപൊട്ടിയതങ്ങനെ പാറക്കെട്ടുകളാകുന്നു. അവയും ചെറുതായ് ചെറുതായങ്ങനെ പുഴകളിലുരസി  നടക്കുന്നു. ആണ്ടുകളും,ആണ്ടുകളും,നൂറ്റാണ്ടുകളും, കഴിയുമ്പോള്‍. അതിന്റെ വക്കുകളെല്ലാം നന്നായ് ഒതുങ്ങി സുന്ദരമാകുന്നു അവ ഉരുളന്‍ കല്ലായി   മാറുന്നു. അവയും ഒടുവില്‍ പൊടിഞ്ഞു പൊടിഞ്ഞു കൊച്ചു  മണല്‍രിയാകുന്നു. മഴയും കള്ളക്കാറ്റുമതിന്നെ വീട്ടിന്‍ മുറ്റത്താക്കുന്നു അതിന്നു മുകളില്‍ കാല്‍ വെച്ചങ്ങനെ മന്ദം മന്ദം നാം നീങ്ങുമ്പോള്‍ അറിയാതവയും ചിന്തിക്കുന്നു ജീവിതയത്രകള്‍ തീര്‍ന്നെന്നു. അവയുടെ ചിന്തകളെല്ലാം മാറ്റി കാറ്റും കോളുമതെത്തുന്നു മണ്ണും വെള്ളവും ഒന്നായ്‌ ഒഴുകി തോടും,കടവും,വയലും,കുളവും താണ്ടി താണ്ടി പോകുന്നു. ഒടുവില്‍ കായലിലെത്തുന്നു. അതിനും മുത്തം നല്‍കി തരികള്‍ കടലലകളിലെക്കകലുന്നു... സത്യവാങ്ങ്മൂലം: ഇത് എഴുതിയതിനു ശേഷം ഞാന്‍ അക്കയെ കാണിച്ചപ്പോള്‍ ,ഒരു കള്ളച്ചിരിയോടെ  പഴയ ഒരു ഇംഗ്ലീഷ് ടെക്സ്റ്റ് എടുത്തു അതിലെ ഒരു പാഠഭാഗം എന്നോട് വായിക്കാന്‍ പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി, ഈ കവിത ഗദ്യരൂപത്തില്‍ ദാ ആ പുസ്തകത്തില്‍..അവസാനം വരെ വായിച്ചപ്പോഴാണറിഞ്ഞതു പണ്ഡിറ്റ് ജവഹര്‍