Skip to main content

Posts

Showing posts from August, 2010

ആര്‍ക്കൊക്കെയോ വേണ്ടി അല്ല?

ചിലര്‍ മനസ്സിലാക്കുന്നതി വേണ്ടി ... ചിലരെക്കുറിച്ച് ... ചിലര്‍ക്ക് വേണ്ടി... ഉള്ളത് ഉള്ളതുപോലെ പറഞ്ഞാല്‍ ഉള്ളിലുള്ളതിനു ഉള്ളു കിട്ടും ഇല്ലാത്തതു വല്ലാതെ വലിച്ചു നീട്ടി പറഞ്ഞാല്‍ പുല്ലിന്റെ വിലപോലും സമുഹത്തില്‍ കിട്ടില്ല അറിഞ്ഞിട്ടും പുറത്തു പറയാതിരുന്നാല്‍ അറിവുള്ള മനസ്സിന് അറിവില്‍ അര്‍മാദിക്കാന്‍ കഴിയില്ല                      (മനസ്സ്  തുറക്കുന്ന  തോന്നലുകള്‍ )

നാം ചെയ്യേണ്ടത്

നേരെ ചൊല്ലുക നേര്‍വഴി  ചൊല്ലുക നേരും  നെറിയും നന്മയുമെല്ലാം നമ്മുടെ നിറവിന്‌  നിറമേകും  മനസ്സില്‍ മുഴുവനും ഉണ്ടാകേണ്ടത് മാകന്ദതിന്നഴകാണ്  മൊഴിയില്‍ മിഴിവത് മാത്രം പോര മനസ്സില്‍ നിന്നും മൊഴിയില്‍ കലരും സന്തോഷത്തിന്‍ മധുരിമ വേണം   സന്താപത്തില്‍  സരിഗമ   പാടി സൗഹൃദ കുസുമമതുണ്ടാക്കേണം കുട്ടത്തില്‍ ഒരു  കുസൃതി പറഞ്ഞു കുട്ടരെയെല്ലാം കുടുകുടെയങ്ങ് ചിരിപ്പിക്കേണം ജീവിതമെന്നാല്‍ ജനനം തൊട്ടേ ആഹ്ല ദി പ്പാന്‍ മാത്രമതല്ല സ്നേഹിക്കുക  നാം സ്നേഹിപ്പിക്കുക സ്നേഹത്തിന്‍  തൈ പാകേണം നാം.. പാകേണം 

ഇത് ശരിയല്ല

കോപ്പി അടി ഒരു നല്ല ശീലം ആണോ? അല്ലെയോ..? ആണെങ്കിലും അല്ലെങ്കിലും എനിക്കെന്തു എന്ന് നിങ്ങള്‍ ചിന്തിക്കരുത്? കാരണം എന്റെ ക്ലാസ്സില്‍ കോപ്പി അടി ഒരു കല ആയി മാറിക്കൊണ്ടിരിക്കുന്നു  ഇന്ന് ടീച്ചര്‍മാര്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയവരെ അഭിനന്ദിച്ചു? അതില്‍ ഉള്‍പ്പെട്ടവര്‍ മിക്കവാറും കോപ്പി അടി കൈമുതലായവര്‍... പാവം എനിക്ക്  കോപ്പി അടിക്കാത്ത കുറ്റത്തിന് നഷ്ട്ടമായത് ഒരു ട്രോഫി .. പോട്ടെ..പോയതൊരു ട്രോഫി.. എന്നാല്‍ കിട്ടിയത് എന്റെ മനസ്സമാധാനവും മനസ്സിനോട് എനിക്കുള്ള  കടപ്പാടും.... ഇന്ന് ജയിച്ചവര്‍ക്ക്ക് കിട്ടിയത് സമ്മാനമല്ല.. അസന്തുഷ്ട്ടതയുടെ സമ്മാനമാണ്... ഇക്കാര്യം  ആരെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ അതിനു വേണ്ടി മാത്രം ആണ് ഈ പോസ്റ്റ്