Skip to main content

Posts

Showing posts from July, 2010

ഭുമിയോടു

നിനക്ക് വേദന  ഇല്ലേ നിന്നില്‍ ജീവനും സ്പന്ദനങ്ങളും പ്രവര്‍ത്തനങ്ങളും നടക്കുന്നു... നിന്നില്‍ മനുഷ്യര്‍ കുത്തുന്നു തുപ്പുന്നു കുഴിക്കുന്നു മുറിക്കുന്നു വന്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നു നിനക്കതു സഹിക്കാന്‍ കഴിയുമോ? നിനക്കും പ്രതികരിക്കാം പ്രതികരിച്ചാലെ ഉയര്‍ച്ച കൈവരിക്കാനാകു.. എന്തെ  ഒന്നും മിണ്ടാതിരിക്കുന്നത് ?? ഞാന്‍ ക്ഷമാ ശീലനാണ് ക്ഷമിക്കാം ഏതു അറ്റം വരെയും .. പക്ഷേ എന്റെ നാശം അവനെയും ബാധിക്കും അതുകൊണ്ട് അതുകൊണ്ട് മാത്രം ഞാന്‍ പ്രതികരിക്കുന്നില്ല :: എങ്കിലും ആരും വിചാരിക്കേണ്ട ഞാന്‍ പ്രതികരിക്കില്ല എന്ന് ഞാന്‍ പ്രതികരിച്ചാല്‍ അത്  ഒരു പക്ഷെ  മനുഷ്യന് താങ്ങാനായി എന്ന് പോലും വരില്ല...

പെണ്ണ് കാണല്‍

  മുല്ലപ്പൂവും മഞ്ഞപ്പുടവയും  കൊണ്ട് തലയും ശരീരവും മുടിയ പെണ്‍കുട്ടി ചായയും പലഹാരവും ആയി വരുമ്പോള്‍ ... ചെറുക്കന്‍ കൂട്ടര്‍ : "കാര്യങ്ങള്‍ പറഞ്ഞത്  പോലെ." സന്തോഷവും , പുഞ്ചിരിയും പൊയ്മുഖം ആയി കാട്ടിയിരുന്ന ചെറുക്കന്‍ കൂട്ടര്‍ പെട്ടന്ന് സീരിയസ് ആയി "നൂറു പവന്‍ ബെന്‍സ് കാര്‍, ഒക്കെ ?".. ഒട്ടു നേരത്തെ ചിന്തക്ക് ശേഷം പെണ്ണിന്റെ അച്ഛന്‍ :"അടുത്ത പത്താം തീയതിക്കകം .." പിറ്റേന്നു  ആ അച്ഛന്‍ കടയില്‍ പോയി വാങ്ങി  വന്നു ,  "ഇത് മതിയോ എനിക്കും എന്റെ കുടുംബത്തിനും ...?"

വെള്ളത്തിലാണ് ....

വെള്ളത്തിലാണ് . അതെ ,എല്ലാവരും വെള്ളത്തിലാണ് .... കാറ്റും,മഴയും ,ഉരുള്‍പൊട്ടലുമെല്ലാമാണ് ഒരു സാധാരണക്കാരന്റെ കുടില്‍ വെള്ളത്തിലാക്കിയത്. എന്നാല്‍, ആഡംബര ഭവനങ്ങളില്‍, സുഖങ്ങള്‍ക്ക് നടുവില്‍ , ആനന്ദിച്ചു കഴിയുന്ന വന്‍ മുതലാളിമാരുടെ മനസ്സും  ശരീരവും  വെള്ളത്തിലാക്കിയതാരാണ് ?

വേദനകള്‍

മഷി തീര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പേന... മുനയോടിഞ്ഞു തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന  ഒരു പെന്‍സില്‍... ഒരു വന്‍ മഴയ്ക്ക് തുടക്കം കുറിക്കുവാന്‍ കാത്തു നില്‍ക്കുന്ന  മേഘങ്ങള്‍ ... ഒരു ബിസ്ക്കുറ്റ് മാത്രം അവശേഷിക്കുന്ന ഒരു ബിസ്ക്കുറ്റ്  കവര്‍... എപ്പോള്‍ വേണമെങ്കിലും ഫ്യൂസ് ആയിപ്പോകാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ബള്‍ബ്‌... വക്ക് വിട്ടുപോകാന്‍ ഒരു ചുവടു  മാത്രം മതി എന്ന് വിധി എഴുതുന്ന ഒരു ചെരുപ്പ്... ആയുസ്സിന്റെ പുസ്തകത്തില്‍  ഒരു ദിവസം മാത്രം ജീവനുള്ള പത്രം... ഇവയുടെ വേദനകള്‍ ഒന്നും ഒരു പുതുനാമ്പിനു  ജന്മം  നല്‍കുന്ന  ഒരമ്മയുടെ വേദനക്ക് ഒപ്പം എത്തില്ല  എന്തൊക്കെയാണെങ്കിലും അവസാന ശ്വാസത്തിലേക്ക്   അടുത്തുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനായി  മാറുവാനായിരിക്കുമല്ലോ ആത്യന്തികമായി ആ പുതുനാമ്പിന്റെയും നിയോഗം.