Skip to main content

Posts

Showing posts from June, 2010

വൈറ്റ്നറിനോട് തെറ്റിന് പറയാനുള്ളത്

തെറ്റുകള്‍ സ്വാഭാവികമാണ് നിന്റെ ജന്മം എന്റെ കാലനായിട്ടാണ് എനിക്ക് നിന്നെ ഇഷ്ട്ടമല്ല ഒരു ചെറിയ തെറ്റ് കണ്ടാല്‍ മതി ഉടനെ നീ വരും എന്റെ  മുകളില്‍ വെള്ള പെയിന്റ് അടിക്കാനായ് .. തെറ്റില്‍ നിന്നെ ശരി ഉണ്ടാകൂ... ദയവു ചെയ്തു നീയും ശരിയും കൂടി ഒരു ഒതു ഒത്തുതീര്‍പ്പ് ഉണ്ടാക്കിയിട്ട് പോയാല്‍ മതി.. എന്ന് സ്വന്തം തെറ്റ്

പോസ്റ്റ്‌ കാര്‍ഡ്‌

രാഹുല്‍ ഒരു പദപ്രശ്നം പോസ്റ്റ്‌ കാര്‍ഡില്‍ അയക്കാനുള്ള    ശ്രമത്തിലാണ് അവന്റെ മുന്‍പില്‍ തെറ്റിപ്പോയ രണ്ടു കാര്‍ഡുകള്‍ ഉണ്ട്.   മൂന്നാമത്തേത്   ആണ് അവന്റെ കയ്യില്‍.. കട്ടിയുള്ള പെന്‍സില്‍ വരകളും മായ്ച്ചപാടുകളും അതില്‍ വ്യക്തമായി കാണാം. പെന്‍സിലിന്റെ കൂര്‍ത്ത ഭാഗങ്ങള്‍ ഏതാണ്ട്  പരന്നതായിരിക്കുന്നു. റബ്ബര്‍ മായ്ച്ചു മായ്ച്ചു ഇല്ലാതായിട്ടുണ്ട്. റബ്ബര്‍ പൊടിയില്‍ അവന്റെ കാലുകള്‍ ഇടയ്ക്കിടെ തട്ടുന്നുണ്ട്. പെട്ടന്ന് കാര്‍ഡ്‌ കീറി തൊട്ടു പുറകില്‍ അവന്റെ അച്ഛന്‍ ഉണ്ടായിരുന്നു. അച്ഛന്‍ പറഞ്ഞു ഒരു കാര്‍ഡ്‌  കൂടി ഉണ്ട്. ഇതാര് വരക്കും? ഞാനോ? നീയോ? ഞാനില്ല ഞാന്‍ നിര്‍ത്തി ഇനി ഞാന്‍ വരക്കത്തെ ഇല്ല.. ഇങ്ങനെ പറഞ്ഞിട്ട് അകത്തേക്ക് പോകാനൊരുങ്ങിയ രാഹുലിനെ വിളിച്ചിട്ട് അച്ഛന്‍  പറഞ്ഞു നീ ദേഷ്യത്തെ താഴെ ഇടൂ... ക്ഷമയെ മനസ്സിലാക്കൂ.... ശ്രദ്ധയോടെ വരക്കൂ.... പിന്നീടവന്  തെറ്റിയില്ല..               _                  _                     _  കാരണം അവന്‍ താഴെയിട്ട ദേഷ്യം  അപ്പോഴേ പോട്ടിപ്പോയിരുന്നു ..

മുട്ടായി മരം

  മാരിപ്പീടികയിലെ ഒരെടുപ്പുള്ള പാത്രത്തില്‍ തിങ്ങിഞ്ഞെരുങ്ങിക്കഴിയുകയായിരുന്നു പത്തിരുപതു മുട്ടായികള്‍... ഹരിതക്ക് സന്തോഷമായി... തന്റെ വീട്ടില്‍ കുടുക്ക പൊട്ടിച്ചിരിക്കുന്നു... ഹരിത പണ്ടേ പറഞ്ഞിരുന്നു ഈ കുടുക്ക പോട്ടിക്കുമ്പോള്‍  ഒരു രൂപ തനിക്കു വേണമെന്ന് കാരണം  പണ്ട് അവള്‍ അതില്‍ ഒരു രൂപ ഇട്ടിരുന്നു.. അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട് ബാങ്കിലിട്ടാല്‍ പണം പെരുകുമത്രേ താനിട്ട രൂപ പെരുകിയില്ലെങ്കിലും അവള്‍ സന്തോഷത്തോടെ  പീടികയില്‍ വന്നു "ഈ മുട്ടായി വേണം" അവള്‍ ചൂണ്ടിക്കാട്ടി മാരി ചേട്ടന്‍:"എത്ര വേണം?" "ഒരെണ്ണം മതി" അമ്പതു പൈസയുമായി അവള്‍റോഡിലൂടെ നടന്നു. ഇത് അച്ഛന്റെ ബാങ്കിലിടണം, അവള്‍ ചിന്തിച്ചു    അപ്പോള്‍ കയ്യിലിരുന്ന മുട്ടായി പറഞ്ഞു:"എന്നെയും" ഹരിത ആദ്യം പേടിച്ചെങ്കിലും അവളതും തന്റെ അച്ഛന്റെ കയ്യില്‍ കൊടുത്തു ബാങ്കിലിടാന്‍ അച്ഛന്‍ ചിരിച്ചു കൊണ്ട് മുട്ടായിയുടെ തൊലിയുരിച്ചു അവളുടെ വായിലേക്കിട്ടു എന്നിട്ട് പറഞ്ഞു "ഇനി നിന്റെ വയറ്റില്‍ മുട്ടായി മരം ഉണ്ടായിക്കൊള്ളും.." ഹരിത ഇപ്പോളും കാത്തിരിക്കുന്നു ഒരു മുട്ടായ

അവധിക്കാലം അത്ഭുത കാലം...(എന്റെ അവധിക്കാല ചിന്തുകള്‍)

  ഇതെന്റെ  അവധിക്കാലത്തെ പറ്റിയുള്ള സുദീര്‍ഘമായ ഒരു ഓര്‍മക്കുറിപ്പാണ് ....   21/4/2010 എന്തെങ്കിലും എഴുതണം എന്നോര്‍ത്തപ്പോഴെ ടെറസ്സിന്റെ മുകളില്‍ ഇരുന്നെഴുതാം എന്ന് മനസ്സ് പറഞ്ഞു. പതിവുപോലെ ഉപ്പേരി ,പക്കാവട ,കുട ,പായ  ,ജീരകവെള്ളം,തുടങ്ങിയ സാധന സാമഗ്രികളുമായി എണി കയറി ഞാന്‍ മുകളില്‍ എത്തി.എന്റെ കറുത്ത പാന്റില്‍ അപ്പോഴേ വെള്ള പെയിന്റ് സ്ഥാനം പിടിച്ചിരുന്നു. അവധിക്കാലത്തെ ഓര്‍മകളുടെ അയവിറക്കുകാലം എന്നു വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ജീവിതം എന്ന അനന്തമായ നീലാകാശത്തെ മനസ്സിലാക്കുവാനും അത് ആസ്വദിക്കുവാനും മനസ്സിനു ലഭിച്ച ഒരു സമ്മാനമാണ് വേനലവധി എന്ന് ഞാന്‍ വിശ്വസിക്കുന്നു.   തുടക്കം                         മാര്‍ച്ച്‌ മുപ്പതിന് എന്റെ എട്ടാം ക്ലാസ്സിലെ പരീക്ഷ അവസാനിച്ചു .അതെ ,ഇനി ഞാന്‍ എന്റെ ഇക്കൊല്ലത്തെ (പഴകിയ )ലേബര്‍ ഇന്ത്യകള്‍  തപ്പിപ്പിടിച്ചെടുത്തു .സ്വയം വില്‍ക്കപ്പെടാന്‍ ജീവിതം സമര്‍പ്പിച്ച മറ്റൊരു  കൂട്ടം  പുസ്തകക്കെട്ടുകളിലേക്ക് ഇതിനെയും ഇട്ടു..രണ്ടു മാസം പിരിയണം എന്ന സങ്കടത്തോടെയും,രണ്ടു മാസം കാണേണ്ട എന്ന സന്തോഷത്തോടെയും   ഞാന്‍ പുസ്തകങ്ങളെ    കീറച്ചാക്കിന്