Skip to main content

Posts

Showing posts from April, 2010

ക്ഷീണം മാത്രം

ശീതീകരിച്ച ഒരു  A C മുറിയിലിരുന്നു അനുപ്രിയ പുറത്തേക്കു നോക്കിയപ്പോള്‍ കണ്ടത് പണ്ടേതോ ജനതയ്ക്ക് കുളിര്‍മ്മ ദാനം ചെയ്തിരുന്ന വേപ്പ് മരമാണ്.പക്ഷേ.. ,ഇന്നതിന്റെ ഇലകള്‍ക്ക് പച്ച നിറമില്ല , ഉണര്‍വുമില്ല...,  കാരണം പ്രകൃതിയുടെ പനിയും , അന്തരീക്ഷത്തിന്റെ ആസ്ത്മയും അതിന്റെ ഇലകള്‍ക്ക് സമ്മാനിച്ചത്‌ ക്ഷീണം  മാത്രമാണ് ....

കണിക്കിറ്റുകള്‍

വിഷു ; ഇന്നോര്‍മയാവുകയാണോ? ഇന്നാളു കണ്ട വിഷുക്കണി എന്റെ  ജീവിതത്തിലെ ഏറ്റവും നല്ല   കണിയായിരുന്നുവോ? ഇന്ന്   എനിക്ക് വെറുതെ തോന്നി എന്റെ പ്രിയ കണിക്കൊന്നയും കൃഷ്ണനും വെള്ളിരിയും മുല്ലപ്പുവും മറ്റു ബിംബങ്ങളും എല്ലാം ഞങ്ങള്‍ക്ക് വീര്‍പ്പുമുട്ടുന്നു എന്ന്  പറയുന്നതായി... അതെന്റെ വെറും തോന്നല്‍ മാത്രമായിരുന്നില്ല  പീടികയുടെ  മുന്‍വശത്ത് നിരന്നിരുന്നപ്പോള്‍ തന്നെ  ഓരോ കണിക്കിറ്റിനും  വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു ..
മഴ മായുമ്പോള്‍ മാരി കണ്ടത് ********************************************* മഴേ പെയ്യുന്നു എങ്കില്‍ പെയ്യുക തുണി  എടുക്കണോ? വേണ്ടയോ?ന്നറിയാനാ.... എന്നെ കളിപ്പിക്കാനാ ഭാവം .. കാലാവസ്ഥ  "ഇന്ന് നല്ല മഴയ്ക്ക് സാധ്യത .."  തുണ് എടുക്കാന്‍ ചെന്ന മാരി കണ്ടത് മാനത്തു  മഴയെ കൊല്ലുന്ന സൂര്യനെയാണ് ..