Skip to main content

Posts

Showing posts from March, 2010

എന്റെ വിദ്യാലയം(2)

എന്റെ ഏഴാം ക്ലാസ് സ്കൂള്‍ ജീവിതം എനിക്ക് മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങളും ജീവിത വിജയങ്ങളും സമ്മാനിച്ചതാണ്‌..ആ സ്കൂളില്‍ നിന്നും പിരിഞ്ഞപ്പോള്‍ എനിക്ക് സങ്കടം സഹിക്കാനായില്ല. എന്റെ ശിശുവിഹാറിനെ   പറ്റിയാണ് ഈ കവിത ...  യാത്രക്കൊരുങ്ങുവാന്‍  നേരമായെങ്കിലും  ... വിട ചൊല്ലിയകലുവാന്‍ സമയമായെങ്കിലും.... വിട്ടകന്നീടുവാന്‍ വയ്യ  തന്നെ... ആദ്യമായ് ഞാന്‍ കണ്ട നേരമെന്‍ മനസ്സിലേക്കോടിയണഞ്ഞതു സന്തോഷമാ.. കാലം കടന്നതറിഞ്ഞില്ല ഞാനെന്റെ ഭുത കാലത്തില്‍ മയങ്ങിയല്ലോ.. ഒട്ടേറെ മോഹവും അതിലേറെ സ്നേഹവും മനസ്സിലെത്തിച്ചോരാ  വിദ്യാലയം .... വിദ്യയെ അറിയുവാന്‍.... അതിലുടെ വളരുവാന്‍ .... വിദ്യതന്‍ അക്ഷയപാത്രമായ് മാറുവാന്‍ ..... ഇവിടേയ്ക്കു വന്ന കുരുന്നുകള്‍ക്ക് ..... മാതൃ സ്നേഹത്തിന്റെ  രൂപേണ അവരന്നു - വിദ്യയാം അമൃത് പകര്‍ന്നു തന്നു ഒരുപാട് ഓര്‍മകള്‍ ഞങ്ങള്‍ക്കായ്‌ നല്‍കിയ .... ഓര്‍മ   തന്‍കൊച്ചു കൊട്ടാരം തന്നെ അതിന്നു... ഓര്‍മ തന്‍  ഒരു കൊച്ചു കൊട്ടാരം തന്നെ  .. എന്റെ ശിശുവിഹാറിനെകുറിച്ച് ഇനിയും ഏറെപറയാന്‍ ഉണ്ട്..അത് വരും പോസ്റ്റുകളില്‍ ആവട്ടെ..

ചാലിയാറിന്റെ മനസ്സിലെ നൊമ്പരപ്പൂക്കള്‍

എന്റെ സ്കൂള്‍ അനുഭവങ്ങള്‍ ഇവിടെ തീരുന്നില്ല്ല..എങ്കിലും അതിനിനി അല്‍പ്പം വിരാമം ആവാം . പുഴ , ആറു, , തോട് , ,കടവ് , ,കര , , മണല്‍ , കയം , ..  ഇവയൊക്കെ നമുക്ക് പരിചിതമായ പദങ്ങള്‍ ആണല്ലോ??അതെ കേരളത്തനിമയുള്ള നദികളുമായി ചേര്‍ന്നുള്ള ദേശ നാമങ്ങള്‍ ഉള്ള എത്ര പേരുകള്‍ നമ്മുടെ നാട്ടില്‍  ഉണ്ട് .....അതെ ഞാന്‍ ഒന്നെഴുതി നോക്കി ..തീരും  തീരും എന്നോര്‍ത്തിട്ട് തീരുന്നുമില്ല ..കുറച്ചു പേരുകള്‍  ഞാന്‍ ഇവിടെ  പറയാം .... തൊടുപുഴ ,ആലപ്പുഴ ,മാവേലിക്കര ,കരകുള, ഇരവികുളം ,അരുവിക്കര,നെയ്യാറ്റിന്‍ കര ,താമരക്കുളം.എറണാകുളം ,ശാര്‍ക്കര ,തൃക്കാക്കര,കുളത്തൂപുഴ ,മുവാറ്റു പുഴ ,കായംകുളം ,അമ്പലപ്പുഴ ,വാഴക്കുളം ,ചെട്ടിക്കുളങ്ങര ,പുല്ലു കുളങ്ങര ,മുരിക്കും പുഴ ,ആമയിഴഞ്ഞ്ജന്‍  തോട് , വടകര , ദേവികുളം ,കരമന ,കരകുളം ,ഇത്തിക്കര,കുണ്ടമന്‍ കടവ് ,വെള്ളയക്കടവ് ,വള്ളക്കടവ് ,മുണ്ടക്കയം,കൊട്ടാരക്കര ,ആക്കുളം മരുതും കുഴി ,ആറന്മുള ,ഉതിയന്‍ കുളങ്ങര ,കാഞ്ഞിരം കുളം ,ശ്രീ കാകുളം ,വാളയാര്‍,പറമ്പിക്കുളം ,കാഞ്ഞിരം കുളം ,ചൂട്ടനിക്കാര്‍ ,ചിറ്റാനിക്കര,കരിമ്പുഴ ,ചെങ്ങര,ബിദാര്‍,മന്നക്കര. ,മണലി,നീര്‍പ്പുഴ,പള്ളിക്കര ,കുരീപ്പുഴാ ,