Skip to main content

Posts

Showing posts from February, 2010

അനുഭവങ്ങളുടെ ആദ്യ ദിവസം

മധുര പലഹാര വിതരണത്തിന് ശേഷം മീനാന്റി പോയി .(മീനാന്റിയെ പറ്റി പിന്നീടു എഴുതാം )  പെട്ടന്നാണ് മുന്നു ക്ലാസ്സുകളും നിശബ്ദം  ആയതു .ഓഫീസ് റൂമില്‍ നിന്നും മുന്ന് അധ്യാപികമാര്‍ കുത്തുകല്ല് വഴി ഇറങ്ങി വരുന്നു . ഷീല ,താര ,ശ്രീകുമാരി  ഇവര്‍ മുവരും ആണ് ഇനി ഈ സ്കൂളിലെ  ഏറ്റവും  മുതിര്‍ന്ന ക്ലാസ്സുകളെ നയിക്കുക .ഞങ്ങളുടെ  ക്ലാസ്സിലേക്ക് ഒരു കറുത്ത മറുകുള്ള  ടീച്ചര്‍ കയറി വന്നു ..അതെ .....ഒരു കൊച്ചു പുഞ്ചിരിയും ആയി ഞങ്ങളുടെ  സ്വന്തം ഷീല ടീച്ചര്‍. ടീച്ചറിനെ എല്ലാവരും വണങ്ങി .അന്ന് തന്നെ ടീച്ചര്‍ ഞങ്ങളുടെ  ക്ലാസ്സിലെ ഇരുപ്പിന്റെ സ്ഥാനം  നേരെ ആക്കി .അങ്ങനെ വന്നപ്പോഴാണ് ഞാന്‍ പാറുക്കുട്ടിയുടെ പ്രിയ കൂട്ടുകാരി ആയി മാറിയത് .വലത്തേ അരികിലെ സീറ്റ്‌ കിട്ടി ഇല്ലെങ്കിലും അവളെ അടുത്ത് കിട്ടിയതില്‍ ഞാന്‍ അഭിമാനിക്കുക തന്നെ  ചെയ്യുന്നു .അന്ന് ടീച്ചര്‍  എന്നെ  എഴുന്നേല്‍പ്പിച്ചു.എന്നിട്ട് സ്വയം പരിചയപ്പെടുത്താന്‍ പറഞ്ഞു .തലേന്ന്  രാത്രി പറഞ്ഞു പഠിച്ചത് അനുസരിച്ച് ഞാന്‍ എന്റെ പേര്  കവിത എന്ന് ഉറക്കെ പറഞ്ഞു .. ടീച്ചര്‍ എന്നെ എഴുന്നെല്‍പ്പിക്കുന്നതിനു മുമ്പെ   കുട്ടികള്‍ പുതിയ കുട്ടി വന്നു എന്ന് വിളിച്ചു പറയാന്

പുത്തന്‍ ക്ലാസ്സില്‍ .....

ഏഴാം ക്ലാസ്സിന്റെ മൂന്ന് ഡിവിഷനുകള്‍ക്കും  നടുവിലായി കാണപ്പെടുന്ന മനോഹരമായ  ഉദ്യാനം എല്ലാവരെയും എന്നത് പോലെ എന്നെയും ആകര്‍ഷിച്ചു... അങ്ങനെ പുത്തന്‍ ബാഗും ,പുത്തന്‍  കുടയും  ഒക്കെ ആയി ജന എന്റെ ക്ലാസ്സില്‍ കയറി... എഴുത്തും വരയും ചിത്രങ്ങളും നിറഞ്ഞ ചുവരുകള്‍..  വ്യത്യസ്ത വര്‍ണങ്ങള്‍ ഉള്ള കട്ടി പേപ്പര്‍ ഉപയോഗിച്ച്  അലങ്കരിചിരിക്കുന്നു..  ബെഞ്ചില്‍ സീറ്റ്‌ കിട്ടുന്നതിനെ കുറിച്ചായിരുന്നു പിന്നീടു എന്റെ ചിന്ത ..ബോയ്സ് ഒരു നിര മുഴുവനും കയ്യടിക്കിയിരിക്കുന്നു..ഇനി പെണ്‍കുട്ടികളുടെ നിര ..മുന്ന് ബെഞ്ചും മുന്ന് ഡസ്ക് ഉം .. പുറകില്‍ ആയി ഒരു ഡസ്ക് ഉണ്ട്.. ആരോടും മിണ്ടാതെ പകച്ചു നില്‍ക്കുന്ന ആ ബെഞ്ച്‌ ഓര്‍ക്കുക തന്റെ പഴയ കൂട്ടുകരെ പറ്റിയാവണം എന്നെനിക്കു തോന്നി. ഞാന്‍ മുന്നാമത്തെ നിരയില്‍ ചെന്നു.അല്‍പ്പം സുന്ദരിയായ ഒരു കുട്ടി അരികില്‍ സ്ഥാനം പിടിച്ചിരിക്കുന്നു..അവള്‍ എന്റെ മുഖത്തേക്ക്  പുതിയ ഒരു തരം വികാരത്തില്‍ നോക്കി ...ഞാന്‍ അവളുടെ അരികില്‍ ചെന്നു.അരികില്‍ തന്നെ സീറ്റ്‌ കിട്ടുമല്ലൊഎന്ന വിശ്വാസത്തില്‍..പെട്ടന്ന് അവള്‍ എഴുന്നേറ്റു  അകത്തേക്കുള്ള വഴി കാട്ടി തന്നു ..മനസ്സില്ല്ല മനസ്സോടെ ഞാന്‍ അകത്