Skip to main content

Posts

Showing posts from January, 2010

ഓര്‍മകള്‍ മരിക്കുമോ??

                           ഒരാമുഖം ::           ഇതൊരു പക്ഷെ. എന്റെ ജീവിതത്തിലെ  വളരെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവ് ആയിരിക്കാം ...ജീവിത പാഠങ്ങള്‍ എനിക്കേറെ സമ്മാനിച്ച എന്റെ പ്രിയപ്പെട്ട സ്കൂളിനെ പറ്റിയാണ് ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നത്.. ഭുതകാലം  എത്ര സുന്ദരം ..അതെ മനസ്സേ ,  നീ ഓര്‍ക്കുക 2008 ജൂണ്‍ 2 ..സന്തോഷം, സൗഹൃദം , സ്നേഹം ,...ഹാ എത്ര  ഹൃദ്യമായ  വാക്കുകള്‍. സ്ഥലം: ശ്രീ ശാരദ ദേവി സ്മാരക ശിശുവിഹാര്‍       യു .പി  സ്കൂള്‍,... ഒരു യു പി സ്കൂളിലേക്ക് ഏഴാം ക്ലാസ്സുകാരിയുടെ പുതിയ അഡ്മിഷന്‍.സമയ കൃത്യത എന്ന വാക്കിന്റ അര്‍ഥതലങ്ങള്‍  ഒന്നും തന്നെ അറിയാതെ ,അറിഞ്ഞാലും അതിന്റെ പറ്റി പറയുവാന്‍ യോഗ്യത വളരെ കുറവുള്ള ഒരു വ്യക്തി ആയ ഞാന്‍ ... എന്നില്‍  മറ്റൊരു ഭുതകാല സ്മരണ മനസ്സില്‍ ഉണര്‍ന്നു :ഒരു വര്‍ഷം മുമ്പ് ഒരു "വിജ്ഞാനോത്സവ "പരീക്ഷ തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന സമയവും കഴിഞ്ഞു ഓട്ടോയില്‍  നിന്നും  വിയര്‍ത്തു കുതിര്‍ന്ന ഇതേ മിഡിയും ആയി കയറി ചെന്നത്  . ഈ സ്കൂള്‍ എന്നെ അന്നേ  ആകര്‍ഷിച്ചിരുന്നു . മനസ്സില്‍ സ്വപ്നങ്ങളും ,ഭയവും ,പ്രതീക്ഷകളും ,എല്ലാം  ഒരുമിപ്പിച്ചു ഞാന്‍ എന്റ