Skip to main content

Posts

Showing posts from November, 2009

ലോകത്തെ കാണാന്‍ മുന്ന് ദിനങ്ങള്‍..

എന്റെ ജീവിതത്തില്‍  വെറും മുന്ന് ദിവസം മാത്രം എനിക്ക് കാഴ്ച കിട്ടിയാല്‍ ഞാന്‍ ഞാന്‍ ചെയ്യുന്നവ . . എന്റെ കുടുംബാങ്ങങ്ങളെ കാണാന്‍ ആയിരിക്കും ഞാന്‍ ആദ്യം ആഗ്രഹിക്കുക .തുടര്‍ന്ന്..എന്റെ കുട്ടുകാരെ കാണുവാനും പിന്നീട് തൃശ്ശൂര്‍ പുറം കാണുവാനും ഞാന്‍ ആഗ്രഹിക്കും .ആറന്മുള വള്ളം കളിയപ്പറ്റി കുടുതല്‍ അറിഞ്ഞു ഒരുതവണ എങ്കില്‍ ഒരുതവണ അത് കാണാന്‍ ശ്രമിക്കുകയും ചെയ്യും .പരച്ചുട്ടില്‍ കയറി ഭൂമിയുടെ ഭംഗി ആസ്വദിക്കും .മാങ്ങയും ,ചക്കയും ഒക്കെ ഞാന്‍  തന്നെ മുറിച്ചു ആര്‍ക്കും കൊടുക്കാതെ കഴിക്കും .ഈഫല്‍ tower ഇന്റെ മുകളില്‍ കയറി നാരങ്ങ അമ്മാനം ആടും .ഞാന്‍ swim in pule ഇല് പോയി നീന്താന്‍ പഠിക്കും   bycycle  ചവിട്ടാന്‍    പഠിക്കും .കുറഞ്ഞത്‌  മുന്ന് മണിക്കൂര്‍ എങ്കിലും കടല്‍ നോക്കി നിന്ന് കടലിന്റെ ഭംഗി ആസ്വദിക്കും. . പച്ചപ്പില്ലാത്ത മരുഭുമിയിലൂടെ മരീചിക കണ്ടു വെള്ളം തേടി മരുഭുമിയിലുടെ  ഓടി നടക്കും .വളരെ തിരക്കേറിയ ഒരു town  കാണാന്‍ ഞാന്‍ രണ്ടു മണിക്കൂര്‍ എങ്കിലും ചെലവാക്കും .     രാത്രിയില്‍ കുറേ സമയം  ടെറസിന്റെ  മുകളില്‍ നിന്ന് ആകാശത്തിന്റെ ഭംഗി കാണും .     ഇടവപ്പാതിയിലെ മഴ നനയാന്‍ എനിക്ക് വലിയ ആഗ്രഹ

ആകാശം ഒറ്റനോട്ടത്തില്‍

അവര്‍ണനീയവും ശൂന്യവും ആയ നീലാകാശത്ത് വര്‍ണ നിബിടങ്ങളായ പക്ഷികള്‍ വന്നു.ആകാശം ഏഴഴകുള്ള ഒരു കുപ്പായക്കാരിയെ പോലെ ആയി. ആ കുപ്പായത്തില്‍  നിന്നും പക്ഷികളുടെ കളകുജനങ്ങള്‍ വന്നു കൊണ്ടേയിരുന്നു .അത് കാതുകളെ പരിപുര്‍ണ്ണ  സംതൃപ്തരാക്കി .ശബളിതമായ ഒരു പുംഗ്ഗാവനം പോലെ ............. ഹരിതാഭ നിറഞ്ഞ വനം   പോലെ ..ശലഭങ്ങള്‍ ആകുന്ന കുട്ടികള്‍ ഓടിക്കളിക്കും പോലെ .. ആകാശം എന്നും കണ്ണിനു കുളിര്‍മ്മയേകുന്ന ഒരു കാഴ്ചയായി .... ആകാശം സ്വാതന്ത്രത്തിന്റെ അണയാത്ത നാളം ആണ്...

പ്രകൃതിയുടെ മോഹിനിയാട്ടം (മലയാളകവികളുടെ ചിന്തകള്‍..)

    പ്രകൃതിയുടെ വിവിധ  നാട്യ രംഗങ്ങള്‍ നാം കാണാന്‍ ആഗ്രഹിക്കുന്നവയാണ്.. അതെ ,ഓണപ്പുലരിയും ,കന്നിമാസത്തിലെ നിലാവും ,തുലാമാസത്തിലെ മനസ്സറിഞ്ഞു വീശുന്ന തുലാക്കാറ്റും, ചൂടേറിയ ഭൂമിയെ ഒരു മഞ്ഞു പുതപ്പിനാല്‍ മൂടുന്ന  വൃശ്ചിക മാസവും ,കണ്ണിനു കുളിര്‍മ്മയേകുന്ന വിഷുപ്പുലരിയും, അടങ്ങുന്ന വിചിത്രവും സുന്ദരവും ആയ  ഈ പ്രകൃതിയില്‍ ജീവിക്കുന്ന നാം  സത്യത്തില്‍ എത്ര ഭാഗ്യവാന്മാരാണ്.                     പച്ച നെല്‍പ്പാടങ്ങളെ ചേലയായി  ഉപമിച്ചു ,നമ്മുടെ പ്രകൃതിയെ മമുക്കൊരു നിത്യ കന്യകയാക്കം ..                     സഹ്യന്റെ മടിയില്‍ തല ചായ്ച്ചു ,കന്യാകുമാരിയില്‍ പാദങ്ങളും വെച്ച് ഉടലാകെ മെലിഞ്ഞ ഒരു കിടപ്പാണ് കേരളത്തിന്റേതു .ഈ വിഷയങ്ങളില്‍ നിന്നും തന്നെ മലയള കവിക്ക്‌ വേണ്ട എല്ലാത്തരം പോഷക അംശങ്ങളും  അടങ്ങിയ ഭക്ഷണം ഉണ്ട്..                  പുക്കളാല്‍ നിറഞ്ഞ കേരളം മരതകത്തിന്റെ ഭംഗിയില്‍   ഒളിമങ്ങാതെ നില്‍ക്കുകയാണ്.അത് കാണുന്ന ഏതൊരാളുടെയും മനസ്സും ,കരളും മിന്നിത്തിളങ്ങും .               പുത്തന്‍ പുലരിക്കായി സുര്യന്‍ കോടമഞ്ഞിനെ  തള്ളി നീക്കി മലയരികിന്റെ പിറകില്‍ ഒളിഞ്ഞു നില്‍ക്കുകയാണ്.            കേരളത

എന്റെ വിദ്യാലയം

അറിയില്ല പറയുവാന്‍ വാക്കതില്ല അറിവാല്‍ തുളുമ്പിടും വിദ്യാലയം അമ്മതന്‍ സ്നേഹവും അറിവിന്റെ ഓളവും അലതല്ലി അണയുന്ന വിദ്യാലയം മനസിന്റെ ചില്ലലമാരയില്‍ സൂക്ഷിച്ച മാന്തളിര്‍ക്കൊടിയുടെ ഉന്മേഷവും മഞ്ചാടി മണിതന്റെ മാറ്റുള്ള മുഖവുമായ്‌ മനതാരില്‍ എന്നുമീ വിദ്യാലയം തുള്ളിക്കളിക്കുന്ന പൈങ്കിളികള്‍ക്കായി തിരതല്ലും ആഹ്ലാദച്ചിരികള്‍ തന്നും തെറ്റ് തിരുത്തിയും, താലോലമാട്ടിയും , ഈ ലോകജ്ഞാനം  പകര്‍ന്നു നല്‍കി ss\Àaeyaqdpó  നല്ല കിടാങ്ങളെ നല്‍കുന്നു നമ്മുടെ വിദ്യാലയം നന്മതന്‍ നിറവാര്‍ന്ന വിദ്യലയതിന്നു നന്ദി പറയേണ്ടതെങ്ങനെ ഞാന്‍ ? നന്ദി പറയേണ്ടതെങ്ങനെ ഞാന്‍ ??...   (ഈ കവിത  ഞാന്‍ എന്റെ ശിശുവിഹാറിലെ    എല്ലാ അധ്യാപകര്‍ക്കും കുട്ടുകാര്‍ക്കും ആയി  സമര്‍പ്പിക്കുന്നു....)