Skip to main content

Posts

Showing posts from August, 2009

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

ഓര്‍മ്മച്ചെപ്പിലെ മഞ്ചാടിമണികള്‍

ഈ കുറിപ്പ് എന്റെ ഡയറി യില്‍ എഴുതിയപ്പോള്‍ എനിക്ക് വയസ്സ്‌ 8 17 /3 /06. എല്‍ പി വിഭാഗത്തിലെ ഏറ്റവും മുതിര്‍ന്ന ക്ലാസ്സിലാണ് ഞാന്‍ പഠിക്കുന്നത് .കൂടാതെ എല്‍ പി യിലെ വായന മൂലയുടെ ലീഡര്‍ കൂടിയാണ് .ഇന്നു ഞാന്‍ നേരത്തെ തന്നെ ഉണര്‍ന്നു .ഇന്നലെ ശരിക്കും ഞാന്‍ ഉറങ്ങിയിട്ടില്ല .രാത്രി മുഴുവനും സ്കൂള്‍ വാര്‍ഷികത്തെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ ആയിരുന്നു .എന്നും എന്നെയാണ് എല്ലാവരും വിളിച്ചു ഉണര്‍ത്തുക ,എന്നാല്‍ ഇന്നു ഞാന്‍ നേരത്തെ ഉണര്‍ന്നു എല്ലാവരെയും എഴ്ഹുന്നേല്പ്പിച്ചു .എന്റെ അച്ചനാണ് സ്കൂള്‍ ലെ പി ടി എ പ്രസിഡണ്ട്‌ .ഒന്‍പതു മണിക്ക് തന്നെ സ്കൂള്‍ ലേക്ക് പുറപ്പെട്ടു .ഞാന്‍ നേരത്തെ ചെന്നു മുന്‍പില്‍ സീറ്റ് പിടിച്ചു .പൊതു യോഗം നടത്തുന്ന ഹാള്‍ ഒരുക്കി. ഞങ്ങളുടെ പ്രിയപ്പെട്ട ഏലിയമ്മ ടീച്ചറും ,ഇബ്രാഹിം കുട്ടി സിറും ,ഈ വര്‍ഷം വിരമിക്കുകയാണ് .അവര്‍ക്കുള്ള യാത്ത്രയയപ്പ് യോഗത്തില്‍ സ്കൂള്‍ supporting group member ആയ ഗോപാലകൃഷ്ണന്‍ സര്‍ സംസാരിച്ചു .അതിന് ശേഷം കുട്ടികള്ക്ക് അവരുടേതായ ഭാവന ഉണ്ട് എന്ന് പറഞ്ഞു .ഒന്നും രണ്ട് കുട്ടിക്കവിതകളും ചൊല്ലി . പിന്നീട് അദ്ദേഹം ചൊല്ലിയ വരികള്‍

കുഞ്ഞുണ്ണി തമാശകള്‍l

വീശു പാളയെ കുറിച്ചു വീശാം ഇരിക്കാം കുടയായ്‌ പിടിക്കാം വേണമെങ്കില്‍ കാശിക്കു പോകാന്‍ ഒരു പാത്ത്രമാക്കാം നായയെ തടുക്കമിനി വേണ്ടിവന്നാല്‍ കുഞ്ഞുണ്ണി മാഷ് കണ്ണിരില്‍ വിതച്ചാലേ വിദ്യാവല്ലരി പൂക്കൂ അത് വെണീരില്‍ വിളഞ്ഞ വെള്ളിരിക്ക പോലെയാണ് കുഞ്ഞുണ്ണി മാഷ് മനസിലാവാതെ മനസിലായി എന്ന് പറഞ്ഞാല്‍ മനസിലായത് കു‌ടി മനസിലാകാതാകും മനസ്സിലായോ ??? കുഞ്ഞുണ്ണി മാഷ് ശ്രദ്ധയില്ലെങ്കില്‍ സിദ്ധിയില്ല സിദ്ധി ഇല്ലെങ്കില്‍ സാദ്ധ്യമെന്തു ? കുഞ്ഞുണ്ണി മാഷ് ഉള്ള പിഴ തീരാനും പിഴ ഇല്ലതാവനും പഠിക്കുന്നു അപ്പോള്‍ പഠിക്കുമ്പോള്‍ ഇരുന്നു പഴിച്ചാലോ ?? കുഞ്ഞുണ്ണി മാഷ് എന്നും പഠിച്ചാല്‍ എന്നും പൊടിക്കും എന്നും പൊടിച്ചാല്‍ എന്നും പുക്കും എന്ന് പൂത്താല്‍ ഏന്നും കായ്ക്കും കുഞ്ഞുണ്ണി മാഷ് ബുദ്ധിയില്‍ മുട്ടായി ചേര്‍ത്താല്‍ ബുദ്ധിമുട്ടാകും കുഞ്ഞുണ്ണി മാഷ്

ഓണാശംസകള്‍

ഓണം വരവായ്‌ ................ നമ്മുടെ സ്വന്തം ഓണത്തപ്പനും ഉണ്ടല്ലോ.... പൂക്കളമായി പുവിളിയായി ആകെ പുരം പോടിപുരം ഓണക്കോടി ഉടുക്കനങ്ങനെ കൂട്ടത്തോടെ തയാറായി ..... ഇങ്ങനെ നമ്മുടെ ഓണത്തെ പറ്റി എത്ര എത്ര നല്ല ഓര്‍മകളാണ് നമുക്കുള്ളത്. നല്ല ഒരു ഓണം ഞാന്‍ എല്ലാവര്ക്കും ആശംസിക്കുന്നു ......................................................സ്നേഹത്തിന്റെ ഭാഷയും ,സന്തോഷത്തിന്റെ മനസും ആയി കേരളീയരായ നമുക്കു .............. ലോകത്തോട്‌ സംസാരിക്കാം . ഹാപ്പി ഓണം.... ഓണാശംസകള്‍ ...............

ചില അടുക്കള കാര്യങ്ങള്‍

അമ്മയും അച്ഛനും രാവിലെ അടുക്കളയിലേക്കു പോയി ,തകൃതിയായ പണി ആരംഭിക്കുകയായി...പാത്രങ്ങള്‍ തമ്മിലടിച്ചുള്ള താളാത്മകമായ ശബ്ദം ആണ് എനിക്ക് മിക്കവാറും അലാറം ആവുക ...എന്നോ ഒരിക്കല്‍ അമ്മക്ക് തലവേദന ആയിരുന്നു.അച്ഛന്‍ ആണെങ്കില്‍ വീട്ടില്‍ ഇല്ല താനും . ഞാനും അക്കയും ആകട്ടെ അടുക്കളക്കാര്‍ എന്ന് തീരുമാനിച്ചു ചായ ഉണ്ടാക്കാന്‍ ഞാന്‍ മില്‍മ കവര്‍ പതിയെ മുറിച്ചു.കഷ്തകാലം,ബ്ലേഡ് നു മൂര്‍ച്ച ഇല്ലായിരുന്നു. ഞാന്‍മറ്റോരു ബ്ലേഡ് എടുത്തു ഒരു മുറി...................പടൂ!!! .................പാല് താഴെ.പിന്നെ തലവേദനിച്ചു കിടന്ന അമ്മയുടെ വഴക്ക്..അങ്ങനെ ഹൊ ആദ്യ പരീക്ഷണം തവിട് പൊടി,...അങ്ങനെ എന്റെ ചായ കുടിയും മുട്ടി..... മറ്റോരു ദിവസം വീട്ടില്‍ പുതിയ ഫ്രിഡ്ജ്‌ വാങ്ങിയ ദിവസം..............പച്ചക്കറികള്‍ എല്ലാം കൂട്ടിലാക്കി ഞാന്‍ ഫ്രിഡ്ജില്‍ വെച്ചു...അടുത്ത ദിവസം ഞാന്‍ നോക്കിയപ്പോള് ഫ്രിഡ്ജില്‍ ചെടി വളര്ന്നു അത്രേ...സവോളചെടിയും ഉള്ളിചെടിയും ഒക്കെ.....ഞാന്‍ കയ്യി കിട്ടിയത് ഒക്കെ എടുത്തു ഫ്രിഡ്ജില്‍ വെച്ചിരുന്നു.....

പുതിയ ഓണം

വയലുകള്‍ മുഴുവന്‍ മണ്ണാല്‍ മൂടി ഫ്ലാറ്റുകള്‍  ഫാക്ടറി പലതും പൊങ്ങി കൃഷിയെന്നാല്‍ ഒരു നാണക്കേടായി കര്‍ഷകരങ്ങനെ ഇല്ലാതായി.. അന്യനാടുകള്‍ ആശ്രയമായി.. അരിവില കുത്തനെ കുതിച്ചുയര്‍ന്നു.. പച്ചക്കറികള്‍ കിട്ടാനില്ല മാമല നാട്ടിന്‍ മക്കളെ ഊട്ടാന്‍ മറുനാടന്‍ രുചി വന്നു തുടങ്ങി മാബലി മന്നന്‍ എത്തീടുമ്പോള്‍ സദ്യ വിളമ്പാന്‍ പേപ്പറില ചോറിനു പകരം നൂഡില്‍സ്.. തൊടുകറിയായി ചില്ലി സോസ് ... അങ്ങനെ മാറി നമ്മുടെ നാട് നമ്മുടെ സ്വന്തം കേരള നാട്.....