Skip to main content

Posts

Showing posts from June, 2009

ഞാന്‍ ഇവിടെ ഉണ്ട്.....

സ്കൂള്‍ കാലഘട്ടം ഇനിയും പിന്നിട്ടിട്ടില്ലാത്ത ഒരു വിദ്യാര്‍ത്ഥിനിയാണ് ഞാന്‍ . ഈ പോസ്റ്റ് ബ്ലോഗിങ്ങ് ലോകത്തേക്കുള്ള എന്റെ ആദ്യത്തെ കാല് വയ്പ് ആണ് ..അതെ ഈ പുത്തന്‍ ലോകം എനിക്ക് ഒരു നല്ല അനുഭവം ആയിരിക്കും എന്നതില്‍ ഒട്ടും തന്നെ സംശയം ഇല്ല ..ഓരോ മനുഷ്യരിലും ദൈവം ഓരോ കഴിവ് നല്കും...എനിക്ക് ഒരു സാഹിത്യകാരി ആകുവാന്‍ ആഗ്രഹമുണ്ട്...അതിനാല്‍ ഇ ലോകത്തിലൂടെ ഒരു പരിധി വരെ എങ്കിലും എന്റെ ഇ ആഗ്രഹം നടപ്പില്‍ വരുത്തുവാന്‍ ഞാന്‍ ശ്രമിക്കും . ....ആധുനിക ലോകത്തിന്റെ യാന്ത്രികതയില്‍ സാഹിത്യ ലോകം മരിക്കുന്നു എന്ന് ഒരു സംസാരം കേള്‍ക്കാറുണ്ടായിരുന്നു...എന്നാല്‍ ബ്ലോഗുകളുടെ ഈ ലോകത്ത് എഴുത്തും വായനയും പുത്തന്‍ തലത്തില്‍ എത്തിയിരിക്കുന്നു..ഇനി ഇവിടെ ഞാനും ഉണ്ടാകും.. സ്നേഹത്തോടെ ചിരുതക്കുട്ടി